മിന്നൽ മുരളി എന്ന ചിത്രം കണ്ട് ആരും മറക്കാൻ ഇടയില്ലാത്ത ഒരു നടിയാണ് ഷെല്ലി കിഷോർ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ഈ ഒരു രംഗത്തേക്ക് കടന്നുവരുന്നത് തുടർന്ന് മഴവിൽ മനോരമ ഒരുക്കിയ സ്ത്രീപദം എന്ന സീരിയലിലും നായിക റോളിൽ തന്നെ താരമെത്തി. തുടർന്നാണ് മിന്നൽ മുരളി എന്ന സിനിമയിലേക്ക് എത്തുന്നത് ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഇതിനുശേഷം നിരവധി സിനിമകളുടെ ഭാഗമായി മാറുവാനും ഷെല്ലിക്ക് സാധിച്ചു.
സോഷ്യൽ മീഡിയയിൽ ഒന്നുമത്ര സജീവമല്ല താരം എങ്കിലും വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ തന്നെ ജീവിതത്തെ സംബന്ധിച്ച് ഒരു വലിയ വിഷയമാണ് ഇപ്പോൾ ഷെല്ലി തുറന്നു പറഞ്ഞിരിക്കുന്നത് തന്റെ മകനെ കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്റെ മകന് ഓട്ടിസം ആണ് എഡി എച്ച് ഡി എന്ന അവസ്ഥയും ഉണ്ട്. എന്നാൽ അവനെ മാറ്റി നിർത്താതെ ഒപ്പം കൂട്ടിയ അധ്യാപകരോടും മറ്റു വിദ്യാർത്ഥികളോടും ഒക്കെ നന്ദിയുണ്ട് എന്നാണ് ഷെല്ലി പറയുന്നത്.
ഷെല്ലിയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു. ഏഷ്യാനെറ്റ് കുങ്കുമപ്പൂവ് എന്ന സീരിയലിൽ വലിയ പ്രാധാന്യമുള്ള കഥാപാത്രം തന്നെയായിരുന്നു ഷെല്ലിയെ തേടിയെത്തിയത് തുടർന്ന് മഴവിൽ മനോരമയിൽ അഭിനയിച്ച സ്ത്രീപദം എന്ന സീരിയലിലും ശക്തമായ കഥാപാത്രത്തിലാണ് താരം തിളങ്ങിയത്. താരത്തിന്റെ കഥാപാത്രങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമുണ്ട് വളരെ മികച്ച കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്ന ഒരു വ്യക്തിയാണ് ഷെല്ലി. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ആണെങ്കിലും സീരിയൽ ആണെങ്കിലും താരം ചെയ്തിട്ടുള്ളത് വെറുതെ ചവറുപോലെ ഏതെങ്കിലും ഒരു കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ താരം തയ്യാറായിരുന്നില്ല അതുകൊണ്ട് ഒക്കെ തന്നെയാണ് ഇപ്പോഴും കരിയറിൽ മുന്നേറാൻ താരത്തിന് സ്ഥാപിക്കുന്നത് ജീവിതത്തിലെ ഒരു തളർച്ചകളിലും തളർന്നു പോവാതെ മുൻപോട്ട് പോവുകയാണ് ഷെല്ലി.