പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത നടപടികൾക്കിടെ ഏറെ വൈകാരികമായരംഗങ്ങളും അരങ്ങേറി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭാര്യ അല്ലു സ്‌നേഹ റെഡ്ഡി, സഹോദരന്‍ അല്ലു സിരിഷ്, അച്ഛന്‍ അല്ലു അരവിന്ദ് എന്നിവരും സംഭവസമയം നടന്റെ കൂടെ വീട്ടിലുണ്ടായിരുന്നു.
അറസ്റ്റിനായി പോലീസ് സംഘം വീട്ടിലെത്തിയസമയത്ത് അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുതീരുന്നത് വരെ പോലീസ് സംഘം കാത്തിരുന്നു. ഇതിനുശേഷമാണ് നടനുമായി പോലീസ് സംഘം സ്‌റ്റേഷനിലേക്ക് പോയത്. പോലീസ് സംഘത്തിനൊപ്പം പോകുന്നതിന് മുന്‍പ് ഭാര്യ സ്‌നേഹ റെഡ്ഡിക്ക് അല്ലു അര്‍ജുന്‍ ചുംബനം നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടകാര്യമില്ലെന്നും നടന്‍ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥന്‍ ഇതിനിടയിൽ താങ്കള്‍ ആവശ്യപ്പെട്ടതെല്ലാം തങ്ങള്‍ മാനിച്ചുവെന്ന് പറഞ്ഞപ്പോൾ തന്റെ ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നുമായിരുന്നു നടന്റെ മറുപടി. ‘സാര്‍, നിങ്ങള്‍ ഒന്നും മാനിച്ചിട്ടില്ല. എനിക്ക് വസ്ത്രം മാറണമെന്നും എന്റെ കൂടെ ഒരാളെകൂടി അയക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ എന്നെ കൊണ്ടുപോകുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ, എന്റെ കിടപ്പുമുറിയിലേക്ക് വരെ വരുന്നത് വളരെ കൂടുതലായിപ്പോയി.’ അല്ലു പറഞ്ഞു. പുഷ്പ സിനിമയിലെ ഡയലോഗായ ‘ഫ്‌ളവര്‍ അല്ല, ഫയറാണ്’ എന്നെഴുതിയ ഹൂഡി ധരിച്ചാണ് അല്ലു അര്‍ജുന്‍ പോലീസ് സംഘത്തിനൊപ്പം പോയത്.
Actor #AlluArjun arrested days after a woman was killed in a stampede at a ‘Pushpa 2’ screening in Hyderabad.
But what’s his fault? Isn’t crowd control the police’s responsibility? pic.twitter.com/bZoPa0LIdh
— Prayag (@theprayagtiwari) December 13, 2024
എന്നാൽ ചലച്ചിത്ര താരം അല്ലു അർജുന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് പിൻവലിക്കാൻ തയ്യാറായി മരിച്ച യുവതിയുടെ ഭർത്താവ് രംഗത്ത് വന്നു. അല്ലു അർജുനല്ല അപകടത്തിന് കാരണക്കാരനെന്നും മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ പ്രതികരിച്ചിരുന്നു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു.
STORY HIGHLIGHT: Actor AlluArjun kisses wife sneha reddy