പൊട്ടു കുത്തെടീ പുടവ ചുറ്റെടീ’ എന്ന ഗാനം എല്ലാ കാലത്തും ട്രെൻഡിങ്ങാണ്. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ഈ ഗാനത്തിന് വീണ്ടും ചുവടുവെച്ചിരിക്കുകയാണ് നടൻ ജഗദീഷ്. ഹലോ മമ്മി ചിത്രത്തിന്റെ സെറ്റിൽ വെച്ചുള്ള മനോഹരമായ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പൊട്ടു കുത്തെടീ പുടവ ചുറ്റെടീ എന്ന ഗാനത്തിന് നൃത്തം ചെയ്യാനായി ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും ചേർന്ന് ജഗദീഷിനെ വിളിക്കുന്നതും സെറ്റിൽ എല്ലാവരുമൊത്ത് പാട്ടിന് നൃത്തം ചെയ്യുന്നതുമായ വീഡിയോയാണ് സോഷ്യൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ജഗദീഷിന്റെ രസകരമായ ഡാൻസ് സ്റ്റെപ്പുകളും വീഡിയോയിൽ കാണാം.
View this post on Instagram
വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ, ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ചിത്രമാണ് ഹലോ മമ്മി. ചിത്രത്തിൽ ജഗദീഷും പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് തിയേറ്ററിൽ ലഭിച്ചിരുന്നത്.
STORY HIGHLIGHT: hello mummy team