സീരിയൽ നടനായ ജിഷൻ മോഹനനെ പരിചയമില്ലാത്ത സീരിയൽ പ്രേമികൾ വളരെ ചുരുക്കം ആയിരിക്കും സീരിയൽ മേഖലയിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ ചെറിയ സമയം കൊണ്ട് തന്നെ ജിഷന് സാധിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങളാണ് താരം കൂടുതലായും അവതരിപ്പിക്കുന്നത് അതുകൊണ്ടുതന്നെ താരത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധ നേടിയ ചെയ്യാറുണ്ട്. അടുത്ത കാലത്താണ് താൻ വിവാഹമോചിതനാണ് എന്ന വാർത്ത വയ്ക്കുന്നത് ഇതിനെ തുടർന്ന് താരം ഒരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
സീരിയലിലൂടെയും സിനിമകളിലൂടെയും ഒക്കെ ശ്രദ്ധ നേടിയ വരദ തന്നെയായിരുന്നു താരത്തിന്റെ ഭാര്യ ഇരുവരും തമ്മിൽ കാരണം എന്താണെന്ന് ഇതുവരെയും ഇവർ തുറന്നു പറഞ്ഞിട്ടില്ല ഇപ്പോൾ തന്റെ മകനെ കുറിച്ച് ജിഷ്യൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഞാനും എന്റെ മകനും തമ്മിലുള്ള ബോണ്ടിംഗ് എന്നു പറയുന്നത് വല്ലാത്തൊരു ബോണ്ടിംഗ് ആയിരുന്നു ഞാൻ ഷൂട്ടിംഗ് കഴിഞ്ഞ് വന്നാൽ ഫോൺ നോക്കി അവനോടൊപ്പം കളിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ വിവാഹമോചനത്തിനുശേഷം അവനെ ഒരുപാട് മിസ്സ് ചെയ്തിരുന്നു ഇപ്പോൾ അവനെ കാണാൻ പോകാറില്ല അതിന് കാരണം അവന് വിഷമമാകണ്ട എന്ന് കരുതിയാണ്.
നമ്മളെപ്പോലെയല്ല കൊച്ചു കുട്ടികളുടെ മനസ്സ് അവർക്ക് കണ്ടു കഴിയുമ്പോൾ വീണ്ടും വലിയ വിഷമമാകും.. വിവാഹമോചനത്തിനു ശേഷം വെറും ഒരു വട്ടം മാത്രമാണ് ഞാൻ മകനെ കണ്ടിട്ടുള്ളത്. മോനെ കാണാൻ എനിക്ക് നിയമപ്രശ്നങ്ങൾ ഒന്നുമില്ല പക്ഷേ ഞാനത് മനപ്പൂർവം ചെയ്യുന്നതാണ് കാരണം ഞങ്ങൾ തമ്മിൽ അത്രത്തോളം ബന്ധം ഉണ്ടായിരുന്നു അതിനാൽ അവന് ചിലപ്പോൾ കണ്ടു കഴിയുമ്പോൾ വിഷമം തോന്നും. ഇങ്ങനെയാണ് ഈ കാര്യത്തെക്കുറിച്ച് താരം സംസാരിക്കുന്നത്