കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ ജോലി ഒഴിവുകൾ. ജില്ലാ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ നടക്കുക. ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത, ശമ്പളം എന്നിവ വിശദമായി അറിയാം
ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കണ്ണൂര്‍, പാലക്കാട് ജില്ലകളിലായി ഓരോ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസാണ്.എസ് എസ് എൽ സി / തത്തുല്യം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഡാറ്റ എന്‍ട്രി സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിദിനം 755 രൂപയാണ് ശമ്പളമായി ലഭിക്കുക.
ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിൽ ടുക്കി, കോഴിക്കോട് ജില്ലകളിലായി ഓരോ ഒഴിവുകള്‍ ഉണ്ട്. ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രതിദിനം 675 രൂപയാണ് ശമ്പളമായി ലഭിക്കുക. ഡിസംബര്‍ 21ന് വൈകീട്ടിന് മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് .
സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി താത്കാലിക ഒഴിവുകൾ
സീനിയർ റസിഡന്റ് അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഡിസംബർ 16 ന് അഭിമുഖം നടത്തും. അനസ്തേഷ്യയിലുള്ള പി ജിയാണ് യോഗ്യത. റ്റി.സി.എം.സി രജിസ്ട്രേഷൻ അഭികാമ്യം. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ / യുടെ മേൽവിലാസം, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം.
ടെക്നിക്കൽ അസിസ്റ്റന്റ് അഭിമുഖം 17 ന്
ആലപ്പുഴ ജില്ലയിലെ റവന്യൂ ഡിവിഷണൽ ഓഫീസിലെ മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവിലേക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ശമ്പളം 21,000/ രൂപ. പ്രായപരിധി 18നും 35നും ഇടയിൽ. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, വേഡ് പ്രോസസിങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംങ് അറിഞ്ഞിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ ഡിസംബർ 17 ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ, പകർപ്പ് രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 0477-2253870.
content highlight: vacancy-in-youth-welfare-board