റേഡിയോ ജോക്കി ആവാൻ ആഗ്രഹിക്കുന്നവർക്കും സൗണ്ട് എഞ്ചിനീയറിംഗിൽ പ്രാഗൽഭ്യം നേടാൻ താത്പര്യമുള്ളവർക്കും പരിശീലനം നേടാൻ സുവർണാവസരം ഒരുക്കി കേരള മീഡിയ അക്കാദമി. സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാഡമി ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം.
ആർജെ ട്രയിനിംഗ് , ഓഡിയോ റിക്കോർഡിങ്, എഡിറ്റിങ് , മിക്സിങ്, ഡബ്ബിംഗ് , വോയിസ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി സർക്കാർ അംഗീകൃത ഡിപ്ലോമ നേടാനുള്ള അവസരമാണിത്.
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ പ്രവർത്തിക്കുന്ന റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. കോഴ്സ് ഫീസ് 15000 രൂപ. കൂടുതൽ വിവരങ്ങൾക്ക്, പി.എം ലാൽ, കോഴ്സ് കോർഡിനേറ്റർ 9744844522.
STORY HIGHLIGHT: kerala media academy