Beauty Tips

എന്നും ചെറുപ്പമായിരിക്കണോ ? ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കൂ | tips-to-prevent-ageing

ർമത്തെ ഹൈഡ്രേറ്റ് ആയി നിലനിർത്താൻ ഇത് സഹായിക്കും

പ്രായമാകുന്നത് ആർക്കാണല്ലേ ഇഷ്ടം… എല്ലാവർക്കും ചെറുപ്പമായിട്ട് ഇരിക്കാനാണ് താൽപ്പര്യം. അതിനായി പരീക്ഷിക്കാത്ത വഴികളില്ല. ഭംഗിയുള്ള ചർമ്മത്തിനും സൗന്ദര്യം നിലനിർത്താനും വഴികൾ ഉണ്ട്. ഇനി നിങ്ങൾക്ക് പ്രായകൂടുതൽ ഉണ്ടെന്ന് ആരും പറയില്ല. യഥാർഥ പ്രായത്തേക്കാൾ കൂടുതൽ തോന്നിക്കുന്നു എന്ന പരാതികൾക്കും ഇനി ഇടമില്ല.  ജീവിതചര്യകളെ നിയന്ത്രിച്ച് ചെറുപ്പം നിലനിർത്താൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • ധാരാളം വെള്ളം കുടിക്കുക, ചർമത്തെ ഹൈഡ്രേറ്റ് ആയി നിലനിർത്താൻ ഇത് സഹായിക്കും.
  • രാത്രിയിൽ ആവശ്യത്തിന് ഉറങ്ങണം. കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതും പുനരുജ്ജീവനനും നടക്കുന്ന സമയം ആണിത്. ഉറക്കത്തിന്റെ അഭാവം ആരോ​ഗ്യത്തെയും ചർമത്തെയും മോശമായി ബാധിക്കുന്നു.
  • സൺസ്ക്രീൻ, തൊപ്പി, സൺ​ഗ്ലാസ് എന്നിവ ഉപയോ​ഗിച്ച് സൂര്യപ്രകാശത്തിലെ മാരകമായ രശ്മകൾ ശരീരത്തിൽ പതിക്കുന്നത് തടയുക. ചർമത്തിൽ നിരവധി പ്രശ്നങ്ങൾക്ക് കാരണം ഇത്തരം സൂര്യരശ്മികളാണ്.
  • പുകവലി ഒഴിവാക്കുകയും മദ്യപാനത്തിന് നിയന്ത്രണമേർപ്പെടുത്തുകയും വേണം. പ്രായം തോന്നിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഇവയുടെ ഉപയോ​ഗമാണ്.
  • ആരോ​ഗ്യകരമായ ഭക്ഷണം ശീലമാക്കാം. പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ശരീത്തിൽ ആവശ്യമായ അളവിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
  • ദിവസവും വ്യായാമം ചെയ്യുക. ശരീരഭാരം നിയന്ത്രിക്കാനും ആരോ​ഗ്യത്തോടെയിരിക്കാനും ഇത് ആവശ്യമാണ്. ഇതിലൂടെ ഊർജസ്വലത കൈവരിക്കാം.
  • പല്ലുകളുടെ പരിചരണത്തിൽ ശ്രദ്ധിക്കണം. പലർക്കും ഇക്കാര്യത്തിൽ വേണ്ടത്ര അവബോധമില്ല. വായുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രായം തോന്നിക്കാൻ കാരണമാകുന്നു.‌
  • യോ​ഗ, മെഡിറ്റേഷൻ എന്നിവയിലൂടെ സമ്മർദം നിയന്ത്രിക്കാം. സ്ട്രെസ് മാനസികവും ശാരീകവുമായ ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
  • ചർമ പരിചരണം ശീലമാക്കുക. കുറഞ്ഞത് ക്ലെൻസിങ്, മോയിസ്ച്യുറൈസിങ്, എക്ഫോളിയേഷൻ എന്നിവയെങ്കിലും കൃത്യമായ ഇടവേളകളിൽ ചെയ്യണം.
  • വീര്യമുള്ള കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ശരീരത്തിലും മുടിയിലും ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. ഉദ്ദേശം നല്ലതാണെങ്കിലും വിപരീത ഫലങ്ങൾക്കാണ് ഇവയുടെ ഉപയോ​ഗം പിന്നീട് കാരണമാകുന്നത്.

content highlight: tips-to-prevent-ageing