Beauty Tips

അറ്റം മുറിച്ചാൽ മുടി വേഗത്തിൽ വളരുമോ ?; വാസ്തവമിതാണ്… | tips-to-grow-hair-fastly

മുടിയുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് തന്നെ വേണം പരിഹാരം കാണാൻ

പുരുഷനായാലും സ്ത്രീയായാലും ആരോഗ്യമുള്ള മുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ, ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ എന്നിവ കാരണം മുടി കൊഴിച്ചിലും മറ്റു പ്രശ്നങ്ങളും ഉണ്ടാകുന്നു. ഇപ്പോൾ ആളുകൾക്കിടയിൽ കഷണ്ടി കൂടിക്കൊണ്ടിരിക്കുകയാണ്. മുടിയുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് തന്നെ വേണം പരിഹാരം കാണാൻ.

5 സൂപ്പർ ടിപ്സിലൂടെ എങ്ങനെ മുടി വളർച്ചയെ ത്വരിതപ്പെടുത്താമെന്നു നോക്കാം

 

മുടിയുടെ അറ്റം മുറിക്കാം

കൃത്യമായ ഇടവേളകളിൽ മുടിയുടെ അറ്റം മുറിക്കുന്നത് മുടിവളർച്ച വേഗത്തിലാക്കുമെന്നു കേട്ടിട്ടില്ലേ. അതു തീർത്തും ശരിയാണ്. 8–10 ആഴ്ചകൾ കൂടുമ്പോൾ മുടിയുടെ അറ്റം മുറിക്കാം. പൊടിയും ചൂടും കാരണം പലപ്പോഴും മുടിയുടെ അറ്റം പൊട്ടിയേക്കാം. ഇത്തരത്തിലുണ്ടാകുന്ന അപര്യാപ്തതകൾ പരിഹരിക്കാനാണ് മുടിയുടെ അഗ്രം ഇടയ്ക്കിടെ മുറിച്ചു കൊടുക്കണമെന്ന് പറയുന്നത്.

ഹോട്ട് ഓയിൽ മസാജ്

മാനസിക സമ്മർദ്ദം വല്ലാതെ അലട്ടുന്നുണ്ടോ. അതും മുടിവളർച്ചയെ പ്രതിരോധത്തിലാക്കുന്ന ഒരു കാര്യമാണ്. എങ്കിൽ ആഴ്ചയിലൊരിക്കൽ ഹോട്ട് ഓയിൽ മസാജ് ശീലമാക്കിക്കൊള്ളൂ. ഇതിനായി വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ലാവൻഡർ ഓയിൽ എന്നിവയുപയോഗിക്കാം. ഇവ മുടിക്ക് ആരോഗ്യത്തോടൊപ്പം നല്ല സുഗന്ധവും നൽകും.

മുടി ചീകാം

മുടി ഒരുപാടു ചീകിയാൽ മുടി വല്ലാതെ കൊഴിയുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ എപ്പോഴും അങ്ങനെയല്ല. അത് മുടി ചീകാനുപയോഗിക്കുന്ന ചീപ്പിനെ ആശ്രയിച്ചിരിക്കും. നല്ല ചീപ്പുകളുപയോഗിച്ച് തല ചീകിയാൽ തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കും. രാത്രിയിൽ കിടക്കുന്നതിനു മുൻപ് മുടി നന്നായി ചീകുന്നതാണ് നല്ലത്. മുടിവേരുകൾ ശക്തമാക്കാനും മുടി നന്നായി വളരാനും ഇത് സഹായിക്കും.

പിന്നിൽ നിന്നു മുന്നിലേക്കു ചീകുക

കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാം. മുടി പിറകിൽനിന്നു മുന്നോട്ടു ചീകിയാൽ അത് മുടിവളർച്ചയ്ക്കു സഹായിക്കും. ദിവസവും കുറച്ചു നേരം മുടി പിന്നിൽ നിന്നു മുന്നോട്ടു ചീകണം. ഇത് രക്തചംക്രമണത്തെ ത്വരിതപ്പെടുത്തുകയും മുടിവളർച്ചയെ സഹായിക്കുകയും ചെയ്യും.

കണ്ടീഷനിങ്


ശിരോചർമത്തിലെ മുടിയെ അപേക്ഷിച്ച് മുടിയുടെ അറ്റം കട്ടികുറഞ്ഞാണോ കാണുന്നത്. എങ്കിൽ തീർച്ചയായും നിങ്ങളുടെ മുടിക്ക് ആരോഗ്യം കുറവാണ്. മുടിയുടെ അറ്റം നന്നായി പരിപാലിക്കപ്പെടാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുടി കഴുകുമ്പോഴെല്ലാം കണ്ടീഷനർ ഉപയോഗിക്കുക എന്നതാണ് ഇതിൽനിന്നു രക്ഷപ്പെടാനുള്ള ഏകപ്രതിവിധി. ഇത് മുടിക്കു നല്ല ആരോഗ്യം സമ്മാനിക്കും.

content highlight: tips-to-grow-hair-fastly