Celebrities

വീണ്ടും ചർച്ചയായി വിജയ്-തൃഷ ബന്ധം ! പ്രൈവറ്റ് ജെറ്റിൽ ഒന്നിച്ച്; സൗഹൃദത്തിനപ്പുറം ഇരുവര്‍ക്കുമിടയില്‍ എന്ത് ?

തമിഴകത്തിന്റെ ഇഷ്ട താരജോഡികളാണ് വിജയും തൃഷയും. സൗഹൃദത്തിനപ്പുറം ഇരുവര്‍ക്കുമിടയില്‍ ഒരു ബന്ധമുണ്ട് എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ കുറച്ച് കാലങ്ങളായി തമിഴ് സിനിമാ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. വിജയുടെ ജന്മദിനത്തില്‍ തൃഷ പങ്കുവച്ച ഒരു സെല്‍ഫി ചിത്രവും വന്‍ വയറലായിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുൻപ് ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹത്തിൽ ഇരുവരും എത്തിച്ചേർന്നത് ഒന്നിച്ചെന്ന തരത്തിലെ വാർത്തകൾ ശക്തി പ്രാപിക്കുകയാണ്. വിജയ് ഭാര്യ സംഗീതയുമായി അകന്നു എന്നും, തൃഷ മുൻപ് മുടങ്ങിയ വിവാഹത്തിന് ശേഷം വിജയുമായി അടുപ്പത്തിലാണ് എന്നും റിപോർട്ടുകൾ പ്രചരിക്കുകയാണ്‌. ഇതിനിടെ ഇരുവരും ഒന്നിച്ച് വിജയുടെ പ്രൈവറ്റ് ജെറ്റിൽ വിവാഹത്തിന് എത്തി എന്നതാണ് പുയിയ ചർച്ചകൾക്ക് വഴിവെച്ചത്.

വിജയും തൃഷയും ഒന്നിച്ച് എയർപോർട്ടിൽ നിന്നും ഫ്ളൈറ്റിലേക്ക് കയറുന്നതും, അവിടെ നിന്നും കാറിൽ പുറപ്പെടുന്നതുമായ ചിത്രങ്ങളും മറ്റും ഇന്റെർനെറ്റിൽ വൈറലാണ്. ചെന്നൈ എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ലഭ്യമായ വിവരം. നീല ഷർട്ടായിരുന്നു വിജയുടെ വേഷം, തൃഷ ഒരു വെള്ള ടി ഷർട്ട് ധരിച്ചിരുന്നു. ഇരുവരും സെക്യൂരിറ്റി ചെക്ക് കടന്ന് വിമാനത്തിലേറുകയാണ്. കീർത്തി സുരേഷിന്റെ വിവാഹത്തിന് ചെന്നൈ ഇന്റർനാഷ്നൽ എയർപോർട്ടിൽ നിന്നും ഗോവയിലെ മനോഹർ ഇന്റർനാഷ്നൽ എയർപോർട്ടിൽ വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയ രേഖയും പുറത്തുവന്നു. ഇതിൽ ഒന്നാം നമ്പർ യാത്രികൻ സി. ജോസഫ് വിജയ്‌യും, രണ്ടാമത്തെ യാത്രികെ തൃഷ കൃഷ്ണനാണ്. ഇവരെ കൂടാതെ മറ്റു നാലുപേർ കൂടിയുണ്ട് ഈ യാത്രികരുടെ പട്ടികയിൽ. ഇതിന് പിന്നാലെ സൗഹൃദത്തെ ഇത്തരത്തിൽ വളച്ചൊടിക്കരുത് എന്ന വിമർശനങ്ങളുമായും പലരും ​രം​ഗത്തെത്തുന്നുണ്ട്.

2005ലെ ഗില്ലി എന്ന സിനിമയിലാണ് വിജയും തൃഷയും ഒന്നിച്ചെത്തുന്നത്. അന്നുതൊട്ടേ ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. ഗില്ലി മുതൽ ലിയോ വരെയുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിൽ വിജയ്, തൃഷ എന്നിവർ നായികാ നായകന്മാരായിരുന്നു. ഇരുവരും ചേർന്നുള്ള ഗാനങ്ങളും എക്കാലത്തെയും സൂപ്പർഹിറ്റാണ്‌. വിവാഹ നിശ്ചയം വരെ കഴിഞ്ഞ് അത് മുടങ്ങിയ താരമാണ് തൃഷ. അതിന് ശേഷം മറ്റൊരു വിവാഹത്തിനായി താരം മുതിർന്നിട്ടില്ലെങ്കിലും കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഒട്ടനവധി നായകന്മാരുടെ പേരിനൊപ്പം തൃഷയുടെ പേരും ചേർത്തുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് വിജയും തൃഷയും പ്രണയത്തിലാണെന്ന പ്രചരണം.