മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ നിന്നും തുടങ്ങി തമിഴ് സിനിമ ലോകത്ത് ലേഡീസ് സൂപ്പർസ്റ്റാറായി നിലനിൽക്കുന്ന നടിയാണ് നയൻതാര. സ്വന്തം കഠിനാധ്വാനം ഒന്നുകൊണ്ടും മാത്രമാണ് ഈ ഒരു ടൈറ്റിൽ കാർഡിലേക്ക് താരം എത്തിയത് എന്നാൽ അതിപ്പോൾ തന്നെ വല്ലാതെ അലോസരപ്പെടുത്തി തുടങ്ങി എന്നാണ് ഏറ്റവും അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ നയൻതാര പറഞ്ഞത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
ലേഡീ സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് ഒരു ബാധ്യതയാണ്. ഞാൻ തന്നെ ഒരു രാത്രിയിൽ ആലോചിച്ചുണ്ടാക്കിയ ഒരു ടൈറ്റിൽ അല്ല ഇത് ഈ ടൈറ്റിലിന്റെ പേരിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. ഇങ്ങനെയൊരു ടൈറ്റിൽ കാർ സിനിമയിൽ വയ്ക്കരുത് എന്ന് കഴിഞ്ഞ അഞ്ചു ആരോ വർഷമായി ഞാൻ എന്റെ നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടുന്നതാണ് എന്റെ കരിയർ ഡിസൈൻ ചെയ്യുന്ന ഒന്നല്ല ടൈറ്റിൽ ആളുകൾക്ക് എന്നോടുള്ള സ്നേഹമാണ് അതിൽ കുറച്ചെങ്കിലും ഞാൻ കണ്ടിട്ടുള്ളത്. സ്മാർട്ട് ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് പ്രേക്ഷകരെ പറ്റിക്കാൻ ആകില്ല എന്നെക്കാൾ മികച്ച അഭിനേതാക്കളും ഇവിടെയുണ്ട്
എന്റെ കഠിനാധ്വാനം കൊണ്ടും ആളുകൾക്ക് ഇഷ്ടമുള്ളതുകൊണ്ടുമാണ് ഞാൻ ഇന്ന് ഇങ്ങനെ ആയിരിക്കുന്നത് അതുകൊണ്ട് ടൈറ്റിലിൽ വലിയ അർത്ഥമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ” ഇങ്ങനെയാണ് നയൻതാര ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. അതേസമയം ഈ ഒരു ടൈറ്റിൽ കാർഡിന്റെ പേരിൽ വലിയ വിമർശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട് പി ആർ വർക്കുകളുടെ അടിസ്ഥാനത്തിൽ താരം തന്നെയാണ് ഇത്തരത്തിലുള്ള ഒരു പേര് ഉണ്ടാക്കിയെടുത്തത് എന്നും സ്വന്തം സംരംഭങ്ങളിൽ പോലും ഇത്തരം പേര് നൽകുവാൻ നയൻതാര ശ്രമിക്കുന്നുണ്ട് എന്നും ഒക്കെ പലരും കമന്റ് ചെയ്യാറുണ്ട്.