Celebrities

“നിങ്ങൾ ഉള്ളിൽ നിന്നും വികാരങ്ങളെ പ്രകടിപ്പിക്കൂ എന്ന് മോഹൻലാൽ സാർ പറഞ്ഞു അതെന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു”- നയൻതാര

എന്റെ ഉള്ളിൽ ഒന്നുമില്ല ഭയം മാത്രമാണുള്ളത്

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് നയൻതാര മലയാളത്തിൽ നിന്നും തെന്നിന്ത്യയിലെത്തിയ നായൻതാര അവിടെ വലിയൊരു നായികയായി ഉയരുകയായിരുന്നു ചെയ്തത് എന്നാൽ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് താൻ നേരിട്ടിരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഏറ്റവും അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ നയൻ തുറന്നു പറയുകയും ചെയ്തു സംവിധായകൻ ഫാസിലിനെ കുറിച്ച് മോഹൻലാലിനെ കുറിച്ചും ഒക്കെ ഈ ഒരു അഭിമുഖത്തിൽ നയൻതാര പരാമർശിക്കുന്നുണ്ട് വാക്കുകൾ ഇങ്ങനെ..

വിസ്മയ തുമ്പത്ത് എന്ന സിനിമയുടെ സെറ്റിൽവെച്ച് ഞാൻ കാരണം ഒരിക്കൽ ഫാസിൽ സാർ വല്ലാതെ അസ്വസ്ഥനായി അന്ന് അദ്ദേഹം എന്നോട് പറഞ്ഞത് ഞാൻ പറയുന്നതൊന്നും നിനക്ക് മനസ്സിലാവുന്നില്ല എന്നായിരുന്നു അഭിനയം ഉള്ളിൽ നിന്ന് വരണം എന്ന് അപ്പോൾ എന്നോട് മോഹൻലാൽ സാർ പറഞ്ഞു അദ്ദേഹം വീണ്ടും വീണ്ടും അത് ആവർത്തിച്ചു കൊണ്ടിരുന്നു അപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ ദേഷ്യമാണ് വന്നത്. ആ സമയത്ത് ഞാൻ ഡയലോഗ് പറയുമ്പോൾ മലയാളത്തിൽ ആയിരുന്നില്ല ചിന്തിക്കുന്നത് അതെനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു നിങ്ങൾ ഉള്ളിൽ നിന്ന് വികാരങ്ങളെ പ്രകടിപ്പിക്കൂ എന്ന് മോഹൻലാൽ സാർ എന്നോട് ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു അതെന്നെ വല്ലാതെ അലോസരപ്പെടുത്തി.

സർ ഞാൻ എന്താണ് ചെയ്യുന്നതെന്ന് പോലും എനിക്കറിയില്ല എന്നോട് ഒരേ സമയം ഒരുപാട് കാര്യങ്ങളാണ് നിങ്ങളെല്ലാവരും പറയുന്നത് ഇതെല്ലാം കൂടി ഞാൻ എങ്ങനെ ഓർത്തുവയ്ക്കും ഉള്ളിൽ നിന്നും പ്രകടിപ്പിക്കാൻ എന്റെ ഉള്ളിൽ ഒന്നുമില്ല ഭയം മാത്രമാണുള്ളത് എന്റെ മറുപടി കേട്ടുകൊണ്ട് മോഹൻലാൽ സാർ പെട്ടെന്ന് ചിരിച്ചു എന്നാൽ ഒരു ബ്രേക്ക് എടുക്കൂ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. വിസ്മയത്തുമ്പത്തെ എന്ന സിനിമയുടെ തെറ്റിലെ അനുഭവങ്ങളെ കുറിച്ച് ഇങ്ങനെയാണ് നയൻതാര സംസാരിക്കുന്നത്.