Celebrities

“മീശ കാരണമാണ് ആ മോഹൻലാൽ ചിത്രം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നത് “- ജഗദീഷ്

കലാഭവൻ മണി ചെയ്ത വേഷം ചെയ്യാതിരുന്നത് ഞാനായിരുന്നു ആ വേഷം എനിക്ക് നഷ്ടമായത് എന്റെ മീശ കാരണമാണ്

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടനാണ് ജഗദീഷ് നിരവധി ആരാധകരെയാണ് ചെറിയ സമയം കൊണ്ട് തന്നെ ജഗദീഷ് സ്വന്തമാക്കിയിട്ടുള്ളത് ഏത് കഥാപാത്രം കൊടുത്താലും അതീവ പക്വതയോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള ജഗദീഷിന്റെ കഴിവ് മലയാളികളെ എന്നും അമ്പരപ്പെടുത്തിയിട്ടുണ്ട്. ഏതൊരു കഥാപാത്രത്തിലും അസാമാന്യമായ കയ്യടക്കം താരം കാണിക്കാറുണ്ട് ഇത് പ്രേക്ഷകരിൽ വലിയ താല്പര്യം തന്നെയാണ് ജനിപ്പിച്ചിട്ടുള്ളത് ഇപ്പോൾ ആറാംതമ്പുരാൻ ഒരു വേഷം ചെയ്യേണ്ടിയിരുന്നത് താനായിരുന്നു എന്ന് തുറന്നു പറയുകയാണ് ജഗദീഷ്.

ആറാം തമ്പുരാനിൽ കലാഭവൻ മണി ചെയ്ത വേഷം ചെയ്യാതിരുന്നത് ഞാനായിരുന്നു ആ വേഷം എനിക്ക് നഷ്ടമായത് എന്റെ മീശ കാരണമാണ്. മോഹൻലാലും ഷാജി കൈലാസം ഒരുമിച്ച് സിനിമ ചെയ്യാൻ ഞാൻ വളരെയധികം തയ്യാറെടുത്തിരുന്നു. എന്നാൽ ഗുരുശിഷ്യൻ എന്ന സിനിമയിൽ ഞാൻ നായകനായിട്ട് അഭിനയിക്കുകയായിരുന്നു. ആറാം തമ്പുരാട്ടിയിലെ കഥാപാത്രത്തിന് വേണ്ടി മീശ വടിക്കണം എന്ന രഞ്ജിത്ത് എന്നോട് പറഞ്ഞു കണ്ടിന്യൂ പ്രശ്നം വരും എന്നതുകൊണ്ട് അന്ന് എനിക്ക് ആ വേഷം ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് രാവണപ്രഭുവിൽ കലാഭവൻ മണിക്ക് ഡേറ്റ് പ്രശ്നങ്ങൾ വന്നപ്പോൾ രഞ്ജിത്ത് അതിലെ കഥാപാത്രത്തിന് വേണ്ടി എന്നെ വിളിക്കുന്നത് ഗൗഡറുടെ സഹായിയായി അങ്ങനെയാണ് ഞാൻ ചെയ്യുന്നത്.”

ജഗദീഷിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് കൂടുതൽ ആളുകളും ആ കഥാപാത്രമായി ചെയ്യാൻ മികച്ചത് കലാഭവൻ മണി തന്നെയായിരുന്നു എന്നാണ് കമന്റ് ചെയ്യുന്നത്.. അതേപോലെ രാവണപ്രഭു എന്ന ചിത്രത്തിലെ കഥാപാത്രമായി ജഗദീഷിനെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ സാധിക്കുന്നില്ല എന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. വളരെ വേഗം തന്നെ ഈ അഭിമുഖം വൈറലായി മാറുകയായിരുന്നു ചെയ്തത്.

story highlights;jagdheesh talkes mohanlal movie