Television

“വെറും 10 ദിവസം കൊണ്ടാണ് എനിക്ക് വിവാഹമോചനം കിട്ടിയത്, എന്റെ പ്രശ്നം കൊണ്ടായിരുന്നു വിവാഹമോചനം നടന്നത്”- ജിഷിൻ മോഹൻ

കേസ് കൊടുത്തത് അവളാണ്

സീരിയൽ മേഖലയിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് ജിഷിൻ മോഹൻ പൊതുവേ വില്ലൻ കഥാപാത്രങ്ങളാണ് ജിഷിൻ അവതരിപ്പിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അമല എന്ന സീരിയലിലെ വില്ലൻ കഥാപാത്രം മുതലാണ് താരത്തിന് ആരാധകനിര വർദ്ധിക്കാൻ തുടങ്ങിയത് ഈ സീരിയലിലെ തന്നെ നടിയായ വരദയുമായി താരം പ്രണയത്തിലാവുകയും തുടർന്ന് അത് വിവാഹത്തിൽ കലാശിക്കുകയും ആയിരുന്നു ചെയ്തത്. ഇരുവരും തമ്മിൽ വിവാഹിതരായതിനുശേഷം വളരെ സന്തോഷകരമായ കുടുംബജീവിതം ആയിരുന്നു മുന്നോട്ട് പോയത് എന്നാൽ ഇതിനിടയിൽ ഇവർ പിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളൊക്കെ പുറത്തുവന്നിരുന്നു

അടുത്ത സമയത്താണ് തങ്ങൾ വേർപിരിഞ്ഞു എന്ന് ഇവർ പ്രതികരിക്കുന്നത്. ഇപ്പോൾ തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ് ജിഷൻ. വെറും 10 ദിവസം കൊണ്ടാണ് തനിക്ക് വിവാഹമോചനം സാധ്യമായത് കേസ് കൊടുത്തത് അവളാണ് വിവാഹമോചനത്തിന്റെ കാരണം ഞാനാണ് ഇപ്പോഴും സുഹൃത്തുക്കൾ ആരെങ്കിലും വിവാഹമോചനത്തിന്റെ കാര്യത്തെക്കുറിച്ച് ഒക്കെ പറയുമ്പോൾ ഞാൻ അവരോട് പറയാറുണ്ട് ഇത് വളരെ എളുപ്പമാണ് എനിക്ക് വെറും പത്ത് ദിവസം കൊണ്ടാണ് വിവാഹം മോചനം കിട്ടിയതാ എന്നൊക്കെ.

പറയുമ്പോൾ വളരെ കൂളായി ഞാൻ പറയുന്നുണ്ടെങ്കിലും ആ ഒരു ഘട്ടത്തെ നേരിടുക എന്ന് പറയുന്നത് കുറച്ച് അധികം ബുദ്ധിമുട്ടേറിയ പ്രശ്നമായിരുന്നു. ആ സമയം കടന്നു പോകുന്നത് വലിയ ബുദ്ധിമുട്ട് ഏറിയ കാര്യമായിരുന്നു. അത്തരം കാട്ടങ്ങളിൽ നിന്നുമൊക്കെ തന്നെ രക്ഷിച്ചത് സുഹൃത്തായ അമയെ ആണ് എന്നും പറയുന്നു. അതിനുശേഷം തന്റെ മകനെ താൻ ആകെ കണ്ടത് ഒരു പ്രാവശ്യം മാത്രമാണ് എന്ന് മകനുമായി അത്രത്തോളം അറ്റാച്ചഡ് ആയിരുന്നു എന്നുമാണ് പറയുന്നത്.