നടി രാധിക ആപ്‌തെ അമ്മയായി എന്ന സന്തോഷ വാർത്തയിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ഗർഭിണിയായതിനു ശേഷമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നെങ്കിലും കുഞ്ഞു പിറന്ന വിശേഷം നടി ആരാധകരുമായി പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി തന്റെ കുഞ്ഞിനെ ആരാധകർക്കായി പരിചയപ്പെടുത്തി ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ആഴ്ചയാണ് രാധികയ്ക്കും ഭര്‍ത്താവ് ബെനഡിക്റ്റ് ടെയ്‌ലറിനും കുഞ്ഞ് ജനിച്ചത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ കുഞ്ഞിന് മുലയൂട്ടുന്നതിനൊപ്പം ഒരു ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുന്ന രാധികയെ ആണ് കാണാനാവുക. ‘ഒരാഴ്ച പ്രായമുള്ള കുഞ്ഞിന് പാല് കൊടുത്തുകൊണ്ട് പ്രസവത്തിനുശേഷം ആദ്യമായി വര്‍ക് മീറ്റിങ്ങില്‍.’ എന്ന അടിക്കുറിപ്പോടെയാണ് രാധിക ചിത്രം പങ്കുവച്ചത്.
View this post on Instagram
കറുത്ത ഫുള്‍സ്ലീവ് ടീഷര്‍ട്ടില്‍ താരം മനോഹരിയാണ്. തിലോത്തമ ഷോം, ദിവ്യേന്ദു, വിജയ് വർമ്മ, ഗുൽഷൻ ദേവയ്യ, മോന സിംഗ്, സോയ അക്തർ, ടിസ്‌ക ചോപ്ര, ഇറ ദുബെ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
STORY HIGHLIGHT: radhika apte give birth share a photo with baby