തമിഴിലെ സൂപ്പർ താരം സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് സൂര്യ 45. കങ്കുവയുടെ പരാജയത്തിന് ശേഷം ബാലാജിയുടെ ചിത്രത്തെ കുറിച്ചുള്ള ആരാധക പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള ബിഗ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത് തെന്നിന്ത്യൻ താരറാണി തൃഷ കൃഷ്ണൻ ആണ്.
20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. കൂടാതെ തൃഷ തന്റെ അഭിനയ രംഗത്ത് 22 വർഷം തികച്ചിരിക്കുകയാണ്. ചിത്രത്തില്‍ സൂര്യ ഒരു വക്കീലായാണ് എത്തുന്നത് എന്നാണ് വിവരം. അതേ സമയം ഒരു ഗ്രാമ പാശ്ചത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ പറയുന്നത് എന്നാണ് വിവരം. സൂര്യ ചിത്രത്തില്‍ നേരത്തെ സംഗീതം നല്‍കും എന്ന് പ്രഖ്യാപിച്ചിരുന്നത് എആര്‍ റഹ്മാന്‍ ആയിരുന്നു. എന്നാല്‍ റഹ്മാന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചതിന് പിന്നാലെ ചിത്രത്തില്‍ നിന്നും അടുത്തിടെ പിന്‍മാറിയിരുന്നു. സായി അഭ്യങ്കര്‍ ആണ് പകരം ചിത്രത്തിന് സംഗീതം നല്‍കുക.
ഡ്രീം വാരിയേര്‍സ് പിക്ചേര്‍സാണ് സൂര്യ 45 നിര്‍മ്മിക്കുന്നത്. കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രത്തിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
STORY HIGHLIGHT: suriya 45 movie