തമിഴിലെ ഹിറ്റ് സംവിധായകനായ സെൽവരാഘവന്റെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മെന്റൽ മനതിൽ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രശലഭത്തിന്റെ പശ്ചാത്തലത്തിൽ വളരെ കളർഫുൾ ആയി കൂളിംഗ് ഗ്ലാസ് ധരിച്ച് നിൽക്കുന്ന ജിവി പ്രകാശ് കുമാറിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ചിത്രം നിർമിച്ചിരിക്കുന്നതും സംഗീതം സംവിധാനം ചെയ്യുന്നത് ജിവിപി തന്നെയാണ്.
ഒരു മ്യൂസിക്കൽ റൊമാന്റിക് ഡ്രാമ ജേഴ്ണറിൽ ആണ് സിനിമയൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന സൂചന. മാധുരി ജെയിൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. പാരലൽ യൂണിവേഴ്‌സ് പിക്ചേഴ്സിൻ്റെ ബാനറിൽ ആണ് സിനിമ നിർമിക്കുന്നത്. അരുൺ രാമകൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ബാലാജിയാണ്.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവിധായകൻ സെൽവരാഘവൻ ‘മെന്റൽ മനതിൽ’ ചിത്രവുമായി ആരാധകർക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ട് ഉടൻ ആരംഭിക്കും.
STORY HIGHLIGHT: Mental manadhil movie first look out