അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാളന്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ഈ ചിത്രം 2025 ജനുവരി 10-നു റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
പള്ളിലച്ചനായി ബാലു വർഗീസ്, മറിയത്തിന്‍റെ വേഷത്തിൽ അനശ്വര രാജൻ,കഥാപാത്രത്തിന്റെ സസ്പെൻസ് വിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം ആന്റണിയാണ്. ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് നിര്‍മ്മാണം നിര്‍വഹിക്കുന്നു. അനശ്വരാ രാജനും അര്‍ജുന്‍ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘എന്ന് സ്വന്തം പുണ്യാളന്‍’.
രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
STORY HIGHLIGHT: ennu swantham punyalan release date