Movie News

ആരാകും രാജമൗലി മഹേഷ് ബാബു ചിത്രത്തിലെ നായിക? ഔദ്യോഗിക അറിയിപ്പുകള്‍ ഉടന്‍ ഉണ്ടാകും – Mahesh-Rajamouli Film

ഇന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്എസ്എംബി29 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന എസ്എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്‍റെയും ഈ ചിത്രം. വളരെ രഹസ്യമാക്കിയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ടൈംലൈൻ, പ്ലോട്ട്, അഭിനേതാക്കൾ, റിലീസ് തീയതി എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

ബിഗ് ബജറ്റ് പാൻ-ഇന്ത്യ പ്രോജക്റ്റിനെ പറ്റിയുള്ള പുതിയ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പ്രിയങ്ക ചോപ്രയുടെ പേരാണ് ചിത്രത്തിലെ നായികയായി ഇപ്പോള്‍ ഉയർന്നു വരുന്നത്. അടുത്തിടെ വലിയൊരു ഇന്ത്യന്‍ പ്രൊജക്ടുമായി എത്തുന്നു എന്ന നടി സൂചിപ്പിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തികൂട്ടിയത്. ഇപ്പോള്‍ യുഎസില്‍ താമസമാക്കിയ പ്രിയങ്ക ഹോളിവുഡ് ചിത്രങ്ങളിലും സീരിസുകളിലുമാണ് സഹകരിക്കുന്നത്.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യൻ സിനിമയിലേക്കുള്ള പ്രിയങ്കയുടെ വലിയ തിരിച്ചുവരവായിരിക്കും ആയിരിക്കും രാജമൗലിയുടെയും മഹേഷ് ബാബുവിന്‍റെയും ആക്ഷൻ അഡ്വഞ്ചർ. ചിത്രത്തിന്‍റെ കാസ്റ്റിംഗ് അടക്കം പുരോഗമിക്കുന്നുവെന്നാണ് വിവരം. ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദുബായിലാണ് പുരോഗമിക്കുന്നത്. കൂടാതെ ചിത്രം 2027 ആദ്യപാദത്തിലാണ് റിലീസാകുക എന്നാണ് പുറത്തുവരുന്ന വിവരം. ശ്രീ ദുര്‍ഖ ആര്‍ട്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്‍റെ ഔദ്യോഗിക അറിയിപ്പുകള്‍ ഉടന്‍ ഉണ്ടാകും എന്ന് നിര്‍മ്മാതാവ് കെഎല്‍ നാരായണ വ്യക്തമാക്കിയിരുന്നു.

STORY HIGHLIGHT: Mahesh-Rajamouli Film