Celebrities

അനുരാഗിന്റെ മകൾക്ക് വിവാഹ ആശംസയുമായി മുൻ ഭാര്യ കൽക്കി – anurag kashyaps ex wife kalki congratulates his daughter

അനുരാഗ് കശ്യപിന്റെ മകൾ ആലിയയുടെയും ഷെയ്ൻ ഗ്രിഗോയറിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വധൂവരന്മാർക്ക് ആശംസ അറിയിച്ചിരിക്കുകയാണ് അനുരാഗിന്റെ മുൻഭാര്യയും നടിയുമായ കൽക്കി കൊച്ച്ലിൻ. വേർപിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല ബന്ധത്തിലാണ് കൽക്കിയും അനുരാഗും.

‘ലോകത്തിലെ എല്ലാ ഇഷ്‌കും, പ്യാരും, മൊഹബത്തും, നിങ്ങൾക്ക് ആശംസിക്കുന്നു.’ എന്നാണ് ഇൻസ്റാഗ്രാമിലൂടെ കൽക്കി കുറിച്ചത്. അനുരാഗ് കശ്യപിൻ്റെ മകൾ ആലിയ കശ്യപും കാമുകൻ ഷെയ്ൻ ഗ്രിഗോയറും ബുധനാഴ്ച മുംബൈയിൽ പരമ്പരാഗത വിവാഹ ചടങ്ങിലാണ് വിവാഹിതരായത്.

ദേവ് ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ച അനുരാഗും കൽക്കിയും 2011ലാണ് വിവാഹിതരായത്. 2015ൽ ഇരുവരും വേർപിരിയുകയും ചെയ്തു.

STORY HIGHLIGHT: anurag kashyaps ex wife kalki congratulates his daughter