Celebrities

ജയില്‍ മോചിതനായി തിരിച്ചെത്തിയ അല്ലുവിനെ കണ്ട് കരച്ചിലടക്കാനാകാതെ സ്‌നേഹ – Allu Sneha reddy got emotional

ജയില്‍ മോചിതനായി വീട്ടില്‍ തിരിച്ചെത്തിയ അല്ലു അര്‍ജുനെ കണ്ട് വികാരാധീനരായി കുടുംബം. താരത്തിന്റെ കാർ വിട്ടിലെത്തിയപ്പോള്‍ സഹോദരന്‍ അല്ലു സിരീഷ് ഓടിയെത്തുന്നതും പിന്നാലെ അല്ലുവിനെ ഭാര്യ സ്‌നേഹ റെഡ്ഡിയും മക്കളായ അയാനും അര്‍ഹയും ഓടിയെത്തുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.

ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലായിരുന്നു അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തത്. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി അല്ലുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി താരത്തിന് ഇടക്കാലജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ലഭിക്കാത്തത് കാരണം താരത്തിന് ഒരുദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു. ഇന്ന് രാവിലെ ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങത്. രാവിലെ ജയില്‍ മോചിതനായ താരം സ്വന്തം ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്റെ ഓഫീസിലേയ്ക്കാണ് ആദ്യം പോയത്. പിന്നീട് വീട്ടിലേക്ക് എത്തിയ താരത്തെ സന്തോഷക്കണ്ണീരോടെ വരവേല്‍ക്കുന്ന ഭാര്യ സ്‌നേഹ റെഡ്ഡിയുടെയും മക്കളുടെയും വീഡിയോ വൈറലാണ്.

STORY HIGHLIGHT: Allu Sneha reddy got emotional