20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിച്ച് ഒരു സിനിമയിൽ എത്തുകയാണ്. ആര്‍.ജെ.ബാലാജി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് തൃഷ കൃഷ്ണനും സൂര്യയും വീണ്ടും ഒന്നിക്കുന്നത്. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ എന്ത് കൊണ്ട് 20 വർഷക്കാലം ഒന്നിച്ച് അഭിനയിച്ചില്ല എന്ന ചർച്ചകളും സജീവമാവുകയാണ്. ആറ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. അത് 20 വർഷങ്ങൾക്ക് മുമ്പായിരുന്നു. അതിന് മുന്‍പ് മൗനം പേസിയതേ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചുവെങ്കിലും ജോഡികള്‍ ആയിരുന്നില്ല. ആറ് വന്‍ ഹിറ്റായിരുന്നിട്ട് പോലും തൃഷയും സൂര്യയും വീണ്ടും ഒന്നിക്കാതിരുന്നത് പല തരത്തിലുള്ള കഥകൾക്കും വഴിയൊരുക്കിയിരുന്നു. അജിത്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം നിരന്തരം സിനിമ ചെയ്തുകൊണ്ടിരുന്ന തൃഷയ്ക്കും സൂര്യയ്ക്കുമിടയില്‍ ഈഗോ ക്ലാഷ് ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സൂര്യക്കും തൃഷക്കുമിടയിൽ ഈഗോ ക്ലാഷ് ആണെന്ന് ചില തമിഴ് സിനിമാ നിരൂപകര്‍ പറഞ്ഞ് പ്രചരിപ്പിച്ച കിംവദന്തികള്‍ മാത്രമായിരുന്നു. ഇപ്പോള്‍ പുതിയ സിനിമയില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്നതിലൂടെ പ്രശ്നങ്ങൾ എല്ലാം അവസാനിക്കുകയാണ്. വാസ്തവത്തില്‍ സൂര്യയ്ക്കും തൃഷയ്ക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല, പറഞ്ഞ് പ്രചരിപ്പിച്ച ഗോസിപ്പുകളുടെ ഭാഗമായി അറിയാതെ സംഭവിച്ച ഗ്യാപ് ആയിരുന്നു. അത് കാലക്രമത്തില്‍ വളര്‍ന്നു. അത്തരത്തിൽ ഈഗോ പ്രശ്നങ്ങൾ എന്ന വാർത്തകൾ പ്രചരിച്ചപ്പോൾ ഇരുവരെയും ഒന്നിപ്പിച്ച് സിനിമ ചെയ്യാൻ സംവിധായകരും മടിച്ചു. പരസ്പരം പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ അത് സിനിമയെ ബാധിച്ചാലോ എന്നായി ഭയം. സിനിമ പോലൊരു ഇന്റസ്ട്രിയില്‍ തെറ്റിദ്ധാരണകള്‍ സ്വാഭാവികമാണ്. ഇരുവരെയും ചേർത്തുവച്ചുള്ള വ്യാജ വാർത്തകൾ ആര്‍ ജെ ബാലാജി സിനിമയിലൂടെ പരിഹരിക്കപ്പെടുകയാണ് എന്ന സന്തോഷത്തിലാണ് സൂര്യ – തൃഷ ഫാന്‍സ്.
2002 ൽ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സൂര്യയ്ക്കൊപ്പം ആറ്, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ തൃഷ അഭിനയിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം അഭിനയിച്ചത്.അതേസമയം 2010ൽ പുറത്തിറങ്ങിയ തൃഷയുടെ മന്മദ അമ്പുവിൽ സൂര്യ അതിഥി വേഷത്തിലും എത്തിയിരുന്നു. സൂര്യ 45 ൽ അഭിഭാഷകനായാണ് സൂര്യ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജയ് ഭീം, എതിർക്കും തുനിന്തവൻ തുടങ്ങിയ ചിത്രങ്ങളിലും സൂര്യ മുൻപ് അഭിഭാഷകന്റെ വേഷത്തിലെത്തിയിരുന്നു.