മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. ബോൾഡ് ആൻഡ് ബ്യട്ടിഫുൾ എന്നാണ് പാർവ്വതിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. തന്റെ അഭിനയ മികവ് കൊണ്ട് ഏറെ ആരാധകരെ സൃഷ്‌ടിച്ചിട്ടുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇൻസ്‌റ്റഗ്രാമിൽ ഉൾപ്പെടെ സ്ഥിരമായ പോസ്റ്റ് പങ്കുവയ്ക്കാറുള്ള ആളാണ് പാർവതി. എന്നാൽ അടുത്തിടെ പാർവതി തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു പോസ്‌റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വളർത്തുനായയുടെ ചിത്രങ്ങൾക്ക് പാർവതി നൽകിയ ക്യാപ്‌ഷനാണ് ശ്രദ്ധേയമായത്.
എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ’ എന്നാണ് പാർവതി തന്റെ നായയെ വിശേഷിപ്പിച്ചത്. മാത്രമല്ല ടോബി തിരുവോത്ത് എന്ന പേരും നായയ്ക്ക് നൽകിയിട്ടുണ്ട്. ഡോബിയുടെ നാലാം പിറന്നാളിനോട് അനുബന്ധിച്ചാണ് പാർവതി പോസ്‌റ്റ് പങ്കുവച്ചത്. ‘ഡോബി തിരുവോത്ത്, എന്റെ ഡോഗ്‌സണ്‍’ എന്നും ചിത്രങ്ങളുടെ താഴെ പാർവതി കുറിച്ചിരിക്കുന്നു. ഡോബിയുമൊത്തുള്ള ഫോട്ടോ പങ്കിടുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നാണ് പാർവതി പറയുന്നത്. അഞ്ചിലധികം ചിത്രങ്ങൾ പാർവതി ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതിൽ ഡോബിയും പാർവതിയും ഒരുമിച്ചുള്ളതും ഒറ്റയ്ക്കുള്ളതും ഒക്കെയുണ്ട്. എന്നാൽ അതിൽ അവസാനത്തെ ഫോട്ടോയാണ് ആരാധകരുടെ മനസ് കീഴടക്കിയത്.
അടുത്തിടെ മാതൃത്വത്തോടുള്ള തന്റെ കാഴ്ച്ചപ്പാടിനെ കുറിച്ച് പാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തന്റെ മകളുടെ പേര് ശരീരത്തിൽ ടാറ്റൂ ചെയ്‌തിട്ടുണ്ട് എന്നാണ് പാർവതി പറയുന്നത്. ഏഴ് വയസായ സമയത്ത് തന്നെ മകളുടെ പേര് എന്തായിരിക്കണമെന്ന് തീരുമാനിച്ചുവെന്നും പാർവതി പറഞ്ഞിരുന്നു.