Movie News

പുതുവർഷത്തിൽ കിടിലൻ എന്റർടെയ്നറാകാൻ ‘വീര ധീര ശൂരൻ’ : ട്രെൻഡിങ് ആയി ടീസർ, പിന്നാലെ വിമർശനവും

ചിയാൻ വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വീര ധീര ശൂരൻ ഭാഗം 2ന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു ഫാമിലി- ആക്ഷൻ എന്റർടെയ്നറാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിന്റെ ടീസർ ഇതിനകം തന്നെ ട്രെൻഡിങ് ആണ്. ടീസറിൽ ഹൈലൈറ്റ് ചെയ്ത അതിശയിപ്പിക്കുന്ന രംഗങ്ങൾ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഒരു കാര്യം ഉറപ്പിക്കാം, പുതുവർഷത്തിൽ പ്രേക്ഷകർക്ക് ലഭിക്കുന്ന കിടിലൻ എന്റർടെയ്നറായിരിക്കും വീര ധീര ശൂരൻ എന്ന്. റിലീസ് ചെയ്ത് മിനുട്ടുകൾക്കുള്ളിൽ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.

ടീസർ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചതിന് പിന്നാലെ വിമർശനങ്ങളും ശക്തമാവുകയാണ്. ദുഷാര വിജയനാണ് ചിത്രത്തില്‍ വിക്രത്തിന്‍റെ നായികയായി എത്തിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ചര്‍ച്ചയാകുന്നത്. 58 വയസുകാരനായ വിക്രത്തിന് നായികയായി എത്തുന്നത് 27 കാരിയായ ദുഷാരയാണ്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം 30 വയസില്‍ ഏറെ വരും എന്നതാണ് വിമര്‍ശനത്തിന് കാരണമാകുന്നത്. ചിറ്റ എന്ന ശ്രദ്ധേയമായ ചിത്രം ഒരുക്കിയ എസ്.യു. അരുൺകുമാറിന്‍റെ ചിത്രമാണ് വീര ധീര ശൂരൻ. ചിറ്റ ഒരു 15 കൊല്ലം മുന്‍പ് എടുത്താന്‍ സിദ്ധാര്‍ത്ഥിന്‍റെ വേഷം വിക്രവും അതിലെ പെണ്‍കുട്ടിയുടെ വേഷം ദുഷാരയും ചെയ്യുമായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്. വളരെ ഇന്‍റിമേറ്റായ സീനുകള്‍ അടക്കം ദുഷാര വിക്രം കോമ്പോയ്ക്ക് ഉള്ളതായി തോന്നുന്നുവെന്നും. ഇത് തീര്‍ച്ചയായും ക്രിഞ്ചാണ് എന്നാണ് മറ്റ് ചില കമന്‍റുകള്‍. എന്തായാലും പ്രായ വ്യത്യാസം വലിയ ചര്‍ച്ചയാകുകയാണ്.

വിക്രമിനൊപ്പം എസ് ജെ സൂര്യയും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ​ഉണ്ട്. ചിത്രത്തിന്റെ തുടക്കം റിലീസ് ചെയ്ത പ്രീ റിലീസ് ടീസറും ഇപ്പോൾ ട്രെൻഡിങ്ങിൽ ഉള്ള ടീസറിലും തിയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകന് സമ്മാനിക്കുന്ന കൊമേർഷ്യൽ എലെമെന്റ്സും മികച്ച അഭിനേതാക്കളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനോടൊപ്പം സാങ്കേതിക വിദഗ്ദ്ധരുടെ ഗംഭീര പ്രകടനവും വ്യക്തമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് തേനി ഈശ്വറാണ്.നവീര ധീര ശൂരന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ജി കെ പ്രസന്ന എഡിറ്റിങ്ങും സി എസ് ബാലചന്ദർ കലാസംവിധാനവും നിർവഹിക്കുന്നു. കലാമൂല്യമുള്ളതും പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളുടെ നിർമാണവും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ വിതരണവും നിർവഹിച്ച എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമാണം നിർവഹിക്കുന്നത്.