വിജയും തൃഷയും കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഒന്നിച്ചെത്തിയതാണ് തമിഴ് സിനിമാ ലോകത്ത് ഇപ്പോൾ ചർച്ച. ഇതാദ്യമായല്ല വിജയ്-തൃഷ ബന്ധം ഗോസിപ്പുകൾ ചർച്ചയാകുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും വിജയ് ഭാര്യയുമായി അകന്ന് കഴിയുകയാണ് എന്നതും ഉൾപ്പെടെ നിരവധി കഥകൾ ഇതിനകം തന്നെ പ്രചരിച്ചിട്ടുണ്ട്. വിജയും തൃഷയും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ഇപ്പോഴത്തെ ചർച്ച. ജസ്റ്റിസ് ഫോർ സംഗീത എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ വൈറലാണ്. വിജയ് ഭാര്യ സംഗീതയെ വഞ്ചിച്ചു എന്നാണ് ഇവരുടെ ആരോപണം. എന്നാൽ ഈ വ്യാജ വാർത്തകളോടൊന്നും തന്നെ ഇരുവരും പ്രതികരിച്ചിട്ടില്ല. ആർക്കൊപ്പമാണ് തൃഷ യാത്ര ചെയ്തത് എന്ന് സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നതിനിടെ ഒരു കുരങ്ങനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചായിരുന്നു തൃഷ മറുപടി നൽകിയത്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ മനപ്പൂർവം അപമാനിക്കാനാണ് ഇത്തരം കഥകൾ പടച്ചുവിടുന്നത് എന്ന വാദം മറുവശത്തുണ്ട്.
വിവാദങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് തൃഷ കൃഷ്ണൻ ആഘോഷത്തിലാണ്. സിനിമയില്‍ എത്തിയതിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് നടി. ആ സന്തോഷം പങ്കുവച്ച് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. സൂര്യ നായകനാകുന്ന ആര്‍ജെ ബാലാജിയുടെ സൂര്യ 45 എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ആഘോഷം. വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി തൃഷ പങ്കുവച്ചു. സൂര്യ തൃഷയ്ക്ക് പൂക്കളുടെ ബൊക്ക നല്‍കിയും, ആര്‍ജെ ബാലാജി തൃഷയുടെ ഹാര്‍ഡ് വര്‍ക്കിനെ പ്രശംസിച്ചും സംസാരിച്ചു. എല്ലാവര്‍ക്കും തൃഷ നന്ദി പറഞ്ഞു. വിവാദങ്ങൾ ഏതുവഴിയേ സഞ്ചരിച്ചാലും, തൃഷ അതെല്ലാം ഇതാ ഇതുപോലെ കൂൾ ആയി എടുത്തിട്ടുണ്ടാകും.
സിനിമയിൽ മുതിർന്ന താരമെങ്കിലും, നാല്പതുകളിലേക്ക് കടന്നിട്ടും അഭിനയത്തിൽ നിറഞ്ഞു നിൽക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് തൃഷ കൃഷ്ണൻ. നയൻതാര, തൃഷ തുടങ്ങിയവർ സമകാലീനരാണ്. മോഡലിങിലൂടെയും സൗന്ദര്യ മത്സരങ്ങളിലൂടെയുമാണ് സിനിമയിലെത്തിയത്. 1999ൽ മിസ് ചെന്നൈ സൗന്ദര്യ മത്സരം വിജയിച്ച ശേഷമാണ് തൃഷയുടെ സിനിമാ പ്രവേശനം. തൃഷ കൃഷ്ണൻ, ജോഡി എന്ന ചിത്രത്തില്‍ സിമ്രാന്റെ തോഴിയായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീടിങ്ങോട്ട് തൃഷയുടെ ഒരു ജൈത്രയാത്രയായിരുന്നു. അജിത്ത്, സൂര്യ, വിജയ് തുടങ്ങിയവര്‍ക്കൊപ്പമൊക്കെ ഹിറ്റുകള്‍ സൃഷ്ടിച്ചു. സൗത്ത് ഇന്ത്യന്‍ ക്യൂന്‍ എന്ന വിശേഷണത്തിനും തൃഷ അര്‍ഹയായി.