Movie News

‘ഞാൻ കടന്നുപോയത് റീത്തുവിന്റെ അതേ മാനസികാവസ്ഥയിലൂടെ’ : തുറന്നുപറഞ്ഞ് ജ്യോതിർമയി

ഒരിടവേളക്ക് ശേഷം ജ്യോതിർമയി തിരിച്ചുവന്ന ചിത്രം ആയിരുന്നു ബൊഗൈൻവില്ല. ഓർമ നഷ്ടപ്പെട്ട റീത്തു എന്ന കഥാപാത്രത്തെയാണ് ജ്യോതിർമയി ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഒരു ആഭിമുഖത്തിൽ സിനിമയുടെ ചിത്രീകരണ സമയത്ത് റീത്തുവിനെ പോലെ താനും മാനസികസംഘർഷം അനുഭവിച്ചിരുന്നു എന്ന് തുറന്ന് പറയുകയാണ് താരം.

ജ്യോതിർമയിയുടെ വാക്കുകൾ ഇങ്ങനെ

‘ആ സമയത്ത് എന്റെ മാനസികാവസ്ഥ മോശമായിരുന്നു. ഞാനൊരു ലോ പിരിയഡിലൂടെ കടന്നു പോവുകയായിരുന്നു. എന്റെ അമ്മയ്ക്ക് തീരെ വയ്യാതിരുന്ന സമയമാണ്. അമ്മയുടെ അവസാന നാളുകളായിരുന്നു. അതിനാല്‍ അതിഭീകരമായൊരു ലോ ഫേസിലൂടെ പോകുമ്പോള്‍, ആ അവസ്ഥ റീത്തുവിന്റെ മാനസികാവസ്ഥ മനസിലാക്കാന്‍ എന്നെ കുറേക്കൂടി സഹായിച്ചുവെന്നാണ് തോന്നുന്നത്. പുസ്തകം വായിച്ച ശേഷമാണ് സിനിമയാക്കുമെന്ന കാര്യം അമല്‍ പറയുന്നത്. സസ്‌പെന്‍സ് ത്രില്ലര്‍ എന്നതിനേക്കാള്‍ ഇതൊരു സര്‍വൈവല്‍ ത്രില്ലറാണ്. സസ്‌പെന്‍സ് ആദ്യമേ തന്നെ മനസാലാകും. ശേഷം ആ അവസ്ഥയില്‍ നിന്നും അവര്‍ എങ്ങനെ പുറത്ത് കടക്കുമെന്നതാണ് യഥാര്‍ത്ഥ സംഘര്‍ഷം.’ എന്നിങ്ങനെയാണ് താരം പറയുന്നത്.

അതോടൊപ്പം തന്നെ സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ചും മറ്റും ഇപ്പോൾ ഉയർന്നുവരുന്ന വിമർശനങ്ങളിലും ജ്യോതിർമയി മറുപടി പറയുന്നുണ്ട്. നോവലില്‍ പറയുന്നത് തന്നെയാണ് സിനിമയിലും കാണിച്ചിരിക്കുന്നത്. അല്ലാതൊന്നും കുത്തിക്കയറ്റിയിട്ടില്ല എന്നാണ് വ്യക്തമാക്കുന്നത്. അതോടൊപ്പം തിരിച്ചുവരവിൽ ലഭിച്ച കയ്യടിക്കും സ്നേഹത്തിനും കൂടി താരം നന്ദി പറയുന്നുണ്ട്.