ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മാർക്കോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മലയാള സിനിമാസ്വാദകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാർക്കോ. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ റിലീസിന് മുൻപ് തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കേരള സ്പീക്കർ എ.എൻ ഷംസീര്‍ ആണ് ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്കിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബർ 20-നാണ് മാർക്കോ തിയേറ്ററുകളിലെത്തുന്നത്.
‘ഏറെ നാളായി പരിചയമുള്ള എന്‍റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ആദ്യ സിനിമയാണ് ‘മാർക്കോ’യെന്നും ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഈ ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നു.’ എന്നും ടിക്കറ്റ് ബുക്കിങ് നിർവ്വഹിച്ചുകൊണ്ട് സ്പീക്കർ എ.എൻ ഷംസീര്‍ പറഞ്ഞു. ഇതോടെ ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഇതോടെ തുടക്കമായിരിക്കുകയാണ്.
ലോകമെങ്ങുമുള്ള തിയറ്ററുകളിൽ 5 ഭാഷകളിലായി ചിത്രമെത്തുന്നുണ്ട്. ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി 5 ദിനങ്ങൾ മാത്രമാണുള്ളത്. കയ്യിൽ മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ നിൽക്കുന്ന ഹെവി മാസ്സ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏറെ വൈറലായിരുന്നു.
മലയാള സിനിമാലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലാണ് മാർക്കോ ഒരുക്കിയിരിക്കുന്നത്. മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്, കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകാനയ രവി ബസ്രൂറാണ്.
STORY HIGHLIGHT: marco 1st ticket booked by kerala speaker