മലപ്പുറം തിരുനാവായ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കൽപകഞ്ചേരി സ്വദേശി സുബ്രഹ്മണ്യനാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രദേശത്ത് ഉപേക്ഷിച്ചുപോയ തോണികളുടെ അവശിഷ്ടങ്ങളുടെ ഇടയിൽ കുടുങ്ങി പോയതാകാം അപകടത്തിനിടയാക്കിയതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ എട്ടുമീറ്റർ താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
STORY HIGHLIGHT: bharathapuzha river in thirunavaya