Palakkad

നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിലിടിച്ചു; പിന്നിലിരുന്ന ആൾക്ക് ദാരുണാന്ത്യം – road accident palakkad

നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിലിടിച്ച് യാത്രക്കാരിൽ ഒരാൾ മരിച്ചു. പറശ്ശേരി തോട്ടുങ്ങൽ പരേതനായ രാമന്റെ മകൻ ചന്ദ്രൻ ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പറശ്ശേരി കോയമാന്റെ മകൻ ബഷീറിന് ഗുരുതരമായി പരുക്കേറ്റു.

പറശ്ശേരിയിൽനിന്നു മംഗലം ഡാമിലേക്ക് ബഷീറും ചന്ദ്രനും കൂടി ബൈക്കിൽ വരുമ്പോൾ ചാപ്പാത്തി പാലത്തിന് സമീപത്ത് വച്ച് നിയന്ത്രണം തെറ്റി പാലത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ രണ്ടുപേരേയും നാട്ടുകാർ മംഗലം ഡാമിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രൻ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

STORY HIGHLIGHT: road accident palakkad