Celebrities

ഇങ്ങനെയൊരു ഹിഡെൻ ടാലന്റ് ഉണ്ടായിരുന്നോ? അനന്തരവൻ്റെ കല്യാണത്തിന് രാജമൗലിയുടെ കിടിലൻ ഡാൻസ്, വൈറൽ വീഡിയോ!

ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് എസ് എസ് രാജമൗലി. ബ്രഹ്മാണ്ഡ സിനിമകൾ തീർക്കുന്ന എസ്എസ് രാജമൗലിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒരു വിവാഹ വേദിയിൽ ഭാര്യയ്‌ക്കൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യുന്ന രാജമൗലിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

രാജമൗലിയുടെ അനന്തരവൻ സിംഹയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിലാണ് രാജമൗലി ഭാര്യയ്‌ക്കൊപ്പം ചടുലമായ നൃത്തം ചെയ്യുന്നത്. ഇതിന്റെ വീഡിയോ നിമിഷനേരങ്ങൾക്കുള്ളിലാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞത്. ഇതിന് പിന്നാലെ നിരവധി ആരാധകരാണ് രാജമൗലിയുടെ നൃത്തത്തെ പ്രശംസിച്ചത്.

https://x.com/urstrulyMaxDHFM/status/1867976366257508596

എന്ത് രസമായിട്ടാണ് രാജമൗലി നൃത്തം ചെയ്യുന്നതെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. കഥകളെഴുതാനും സംവിധാനം ചെയ്യാനും കഴിയുന്ന രാജമൗലിക്ക് ഇത്തരത്തിലൊരു ​ഹിഡെൻ ടാലന്റ് ഉണ്ടായിരുന്നോ?, നന്നായിട്ട് നൃത്തം ചെയ്യുന്നു… എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.

ഇതാദ്യമായല്ല രാജമൗലിയുടെ നൃത്തച്ചുവടുകൾ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു മാസം മുമ്പ് സംഗീത സംവിധായകൻ എം എം കീരവാണിയുടെ മകൻ്റെ വിവാഹത്തിൽ സംവിധായകനും ഭാര്യയും നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള രാജമൗലി ചിത്രം. 1000 കോടി ബഡ്ജറ്റിലാണ് സിനിമയൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ പ്രിയങ്ക ചോപ്രയെ നായികയായി പരിഗണിക്കുന്നു എന്ന് വാർത്തകള്‍ വന്നിരുന്നു. നടിയുമായി ചർച്ചകൾ നടന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രം 2025 ലാണ് ചിത്രീകരണം ആരംഭിക്കുക. ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ‘എസ്എസ്എംബി 29’ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.