ചുരുങ്ങിയ സമയത്തിനുള്ളില്‍ 1000 കോടി രൂപ സ്വന്തമാക്കി ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്‌ടിച്ച സിനിമയാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്‌പ 2. ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമാണ് ശ്രീലീല ചുവടുവെച്ച കിസിക് ഗാനം. കിസിക് ഗാനത്തിന് തകര്‍പ്പന്‍ ചുവടുകളാണ് ശ്രീലീലയും അല്ലു അര്‍ജുനും കാഴ്‌ചവച്ചത്. ഗാനം പുറത്തിറങ്ങിയതോടെ നിരവധി പേര്‍ ചുവടുകള്‍ വെച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒന്നും വിചാരിച്ച രീതിയിൽ ക്ലിക്ക് ആയില്ല. ശ്രീലീലയുടെ മനോഹര ചുവടുകൾക്കും എനർജിക്കും ഒപ്പം എത്താൻ കഴിഞ്ഞില്ല എന്നതായിരുന്നു കാര്യം.
ആവുകയും ചെയ്‌തു. ഗാനം പുറത്തിറങ്ങിയതോടെ നിരവധി പേര്‍ ചുവടുകള്‍ വച്ചിരുന്നു. ഇപ്പോഴിതാ കിസിക് ഗാനത്തിന് തകര്‍പ്പന്‍ ചുവടുകളുമായി എത്തിയിരിക്കുകയാണ് നടന്‍ കൃഷ്‌ണകുമാറിന്‍റെ ഇളയ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുന്‍സറുകൂടിയായ ഹന്‍സിക കൃഷ്‌ണകുമാർ. കിസിക് ഗാനരംഗത്തില്‍ ശ്രീലീലയുടെ ലുക്ക് അതേപോലെ അനുകരിച്ചാണ് ഹന്‍സിക ചുവടുകള്‍ വച്ചിരിക്കുന്നത്. ‘നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ട്’ എന്ന ചോദ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആളുകള്‍ കണ്ടത്. വീഡിയോ പ്രേക്ഷക ശ്രദ്ധനേടിയതോടെ നിരവധി പേര്‍ പ്രതികരണവുമായി എത്തി. അമ്പോ ഒര്‍ജിനല്‍ മാറി നില്‍ക്കുമല്ലോ എന്നാണ് ചിലര്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്. ഹൻസുവിന്റെ എനർജിക്കാണ് കൂടുതൽ പ്രശംസയും. ഹന്‍സികയുടെ മെയ്‌വഴക്കം അതിശയിപ്പിക്കുന്നു എന്നും പ്രശംസയുണ്ട്.
സുകുമാര്‍ സംവിധാനം ചെയ്‌ത പുഷ്‌പ 2വിനായി ദേവി ശ്രീ പ്രസാദാണ് കിസിക് ഗാനം ഒരുക്കിയിരിക്കുന്നത്. ലോതിക, സുഭലഷിണി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗണേഷ് ആചാരിയാണ് നൃത്ത രംഗം ഒരുക്കിയത്. ‘പുഷ്‌പ ദ റൂൾ’ ഡിസംബർ 5 നാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 12, 500 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇതുവരെയുള്ള റെക്കോര്‍ഡുകളെ തകര്‍ത്തുകൊണ്ട് ബോക്‌സ് ഓഫിസില്‍ മുന്നേറുകയാണ് ചിത്രം.