പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ്. മുഖത്തിന് നിറം ഉണ്ടെങ്കിലും കഴുത്തിന്റെ നിറം കറുപ്പ് ആയിരിക്കും. ഇത് മൂലം പലരുടെയും ആത്മവിശ്വാസം ചോർന്നുപോകുന്ന അവസ്ഥ തന്നെ ഉണ്ടാകാറുണ്ട്. വൃത്തിക്കുറവ് കൊണ്ട് മാത്രമല്ല പലപ്പോളും ഇങ്ങനെയുണ്ടാകുന്നത്. കാലാവസ്ഥയിലോ ഭക്ഷണക്രമത്തിലോ ചർമ്മസംരക്ഷണ ദിനചര്യയിലോ മാറ്റം വരുമ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാം. ഇതിനുള്ള പരിഹാരമാർഗങ്ങൾ നോക്കാം.
1. തേനും ഓട്‌സും രണ്ട് ടീസ്പൂണ്‍ വീതം എടുക്കുക. നല്ലതുപോലെ മിക്‌സ് ചെയ്യുക. കഴുത്തില്‍ പുരട്ടി, 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. തേന്‍ ചര്‍മ്മത്തെ മോയ്‌സ്ച്വറൈസ് ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. കൂടാതെ, തേനില്‍ ആന്റിഓക്‌സിഡന്റ്‌സും ധാരാളം അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന് നിറം നല്‍കാനും, ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പും, കറുപ്പും അകറ്റാന്‍ സഹായിക്കുന്നു. ഓട്‌സും ഇതേ ഗുണങ്ങള്‍ ചര്‍മ്മത്തിന് നല്‍കുന്നതാണ്.
2. നാരങ്ങനീരും മഞ്ഞളും ഒരു ടീസ്പൂൺ വീതം ചേര്‍ത്ത് മിക്സ് ചെയ്ത് പുരട്ടാം. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ നാരങ്ങനീര് നല്ലതാണ്. ഇതില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ചര്‍മ്മം മൃദുലമാക്കാനും, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്ത് ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്താനും സഹായിക്കും. മഞ്ഞളില്‍ കര്‍ക്യുമിന്‍ അടങ്ങിയിരിക്കുന്നു. ധാരാളം ആന്റിഓക്‌സിഡന്റ്‌സും അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും പാടുകളും, കറുപ്പും, കുരുക്കളും നീക്കം ചെയ്യാനും ഇത് ഗുണം ചെയ്യും.
3. വെള്ളരിയുടെ നീരും പുതിനയിലയുടെ നീരും 1 ടീസ്പൂണ്‍ വീതം എടുത്ത് മിക്‌സ് ചെയ്ത് കഴുത്തില്‍ പുരട്ടി 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാം. ചര്‍മ്മത്തില്‍ നിന്നും കറുത്ത പാടുകള്‍ അകറ്റാനും, കരുവാളിപ്പ് അകറ്റാനും, ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും വെള്ളരി സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും കറുത്ത പാടുകള്‍ അകറ്റാന്‍ പുതിനയിലയും സഹായിക്കും
ഇത്തരം വഴികൾ ട്രൈ ചെയ്തിട്ടും മാറാത്ത കറുപ്പാണ് കഴുത്തിൽ ഉള്ളതെങ്കിൽ ആരോഗ്യവിദഗ്ധന്റെ സഹായം തേടുന്നതാകും നല്ലത്. കാരണം ഇതിന്റെ മൂലകാരണം ഒരുപക്ഷെ മറ്റൊന്നാകാം. അകാന്തോസിസ് നൈഗ്രിക്കൻസ് എന്ന അസുഖം കാരണം കഴുത്തിന് ചുറ്റുമുള്ള ചർമ്മം ഇരുണ്ടതാകാൻ സാധ്യതയുണ്ട്. ചർമ്മത്തിന്റെ ഒരു ഭാഗം ഇരുണ്ട പോലെ ഹൈപ്പർപിഗ്മെന്റേഷൻ ഉള്ളതായി മാറുന്ന അവസ്ഥയാണിത്. ഈ അവസ്ഥ പാരമ്പര്യമായി അല്ലെങ്കിൽ ഒരു ജനിതക തകരാറിന്റെ ഭാഗമായി ഉണ്ടാകാം. തുടങ്ങി കഴുത്തിലെ കറുപ്പിന് മറ്റുപല കാരണങ്ങളും ഉണ്ട്. അതിനാൽ ഒരു ഡെർമറ്റോളജിസ്റ്റിന്റെ സഹായം ആവശ്യമാണ്, അവർക്ക് കഴുത്തിലെ കറുപ്പ് നിറത്തെക്കുറിച്ചും അത് എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും നിങ്ങളോട് നന്നായി വിശദീകരിക്കാൻ കഴിയും.