അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര. ഇടയ്ക്കിടെ രേണുവിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും യൂട്യൂബ് ചാനലിൽ ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. എന്നാൽ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ വെച്ച് നിരന്തരമായി വീഡിയോ ചെയ്ത് പണം സമ്പാദിക്കുകയാണെന്ന വിമർശനം അടുത്തിടെയായി ലക്ഷ്മിക്കെതിരെ നിരന്തരമായി ഉയരുന്നുണ്ട്.
എല്ലാ മാസവും ഒരു തുക സുധിയുടെ ഭാര്യ രേണുവിനും മക്കൾക്കുമായി ലക്ഷ്മി നൽകാറുണ്ട്. രേണു തന്നെയാണ് ഒരിക്കൽ ഈ കാര്യം വെളിപ്പെടുത്തിയത്. മരണശേഷം മാത്രമല്ല മരണത്തിന് മുമ്പും സുധി ചേട്ടനെ സഹായിക്കുകയും അദ്ദേഹം സഹോദരിയെ പോലെ കണ്ട് സ്നേഹിച്ചിരുന്നയാളാണ് ലക്ഷ്മിയെന്നും രേണു പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
അടുത്തിടെയായിരുന്നു സന്നദ്ധ സംഘടന സുധിയുടെ കുടുംബത്തിനായി നൽകിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. പ്രോഗാമും മറ്റുമായി തിരക്കിലായിരുന്നതിനാൽ ലക്ഷ്മി പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല.
കൊല്ലം സുധിയുടെ ഗന്ധം ഭാര്യയുടെ ആവശ്യപ്രകാരം പെർഫ്യൂമാക്കി നൽകിയ ശേഷം ലക്ഷ്മിയെ വിമർശിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ പ്രതികരിച്ച് നടനും മിമിക്രി താരവുമായ സാജു നവോദയ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ താൻ പറയു എന്നാണ് സാജു നവോദയ പറഞ്ഞത്.
എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക എന്നുമാണ് സജു നവോദയ പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര.
രേണു പറഞ്ഞിട്ടാണ് യൂസഫ് ഭായിയെ കാണാന്‍ പോയതെന്നും അതില്‍ രേണുവും താനും ഹാപ്പിയാണെന്നും ലക്ഷ്മി വ്യക്തമാക്കി . തനിക്കെതിരെ പ്രതികരിച്ച സഹപ്രവർത്തകരെ പോലെയല്ല താനെന്നും അവര്‍ പറഞ്ഞതിനോട് പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ലക്ഷ്മി പറഞ്ഞു.
‘എന്ത് നല്ലത് ചെയ്താലും അതിനെ മോശം പറയാന്‍ ഒരുപാട് പേരുണ്ടാകും. എനിക്ക് എന്‍റെ മനസാക്ഷിയെയും അവരെയും എന്‍റെ കുടുംബത്തേയും മാത്രം നോക്കിയാല്‍ മതി. ബാക്കിയുള്ളവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടേ. ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. ഈ പറയുന്ന ആളുകളോ, എതിര് നിന്നിട്ടുള്ള ആളുകളോ, അല്ലെങ്കിൽ മോശം പറഞ്ഞവരോ അവർ എന്ത് ചെയ്തെന്നു മാത്രം ആലോചിക്കുക.എനിക്ക് അങ്ങനെ ചെയ്തതിൽ ഒരുപാട് ആത്മസംതൃപ്തിയുണ്ട്. എത്രയോ ആളുകൾ എന്നെ കണ്ടിട്ട് സന്തോഷം പങ്കുവച്ചിട്ടുണ്ട്.
ഈ പെർഫ്യൂമിന്റെ കാര്യം തന്നെ പറയാം. ഒരിക്കൽ ഒരു ചേച്ചി അവരുടെ അച്ഛനെ കുറിച്ചുള്ള ഓർമകൾ എന്നോട് പറഞ്ഞു. ഒരു തോർത്ത് മാത്രം ആണ് അച്ഛന്റേതായി ആ ചേച്ചിയുടെ കയ്യിൽ ഉള്ളത്. ആ തോർത്തുമായി അവർ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്നു പറഞ്ഞു. രേണു ആണ് യൂസഫ് ഭായി എന്നൊരാളെക്കുറിച്ച് എന്നോടു പറയുന്നത്. രേണു പറഞ്ഞിട്ടാണ് ഞാൻ പോകുന്നതും. അവർ ഹാപ്പിയാണ് ഞാനും ഹാപ്പി. എന്റെ വീട്ടുകാർക്കും എന്നെ അറിയാം, അവരുടെ കുടുംബത്തിനും അറിയാം, അത്ര മാത്രം മതി. പിന്നെ സഹപ്രവർത്തകരുടെ പ്രതികരണം, ഞാൻ അവരെപ്പോലെ അല്ല. പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതെന്റെയൊരു ഗ്രാറ്റിറ്റ്യൂഡ്’– ലക്ഷ്മി നക്ഷത്ര.
content highlight: lakshmi-nakshatra-responds-to-saju-navodayas-criticism