Beauty Tips

വരണ്ട ചർമം നിങ്ങളെ അലട്ടുന്നുണ്ടോ ? ടെൻഷൻ വേണ്ട പരിഹാരം ഇവിടെയുണ്ട് | home-remedies-for-dry-skin

തണുപ്പുകാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് ചർമ സംരക്ഷണത്തിന് സഹായിക്കുന്നു .

മഞ്ഞുകാലത്ത് വരണ്ട ചര്‍മ്മം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എസിയിൽ മണിക്കൂറുകളോളം ഇരിക്കുക, അത്യധികം ചൂടുള്ളതോ തണുത്തതോ ആയ വെള്ളം ഉപയോഗിച്ച് കുളിക്കുക, വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ, വീര്യം കൂടിയ സോപ്പുകളോ ക്സ്ഫോളിയന്റുകളോ ചർമ്മത്തിന്റെ വരൾച്ചയ്ക്ക് കാരണമാകാം. തണുപ്പുകാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് ചർമ സംരക്ഷണത്തിന് സഹായിക്കുന്നു . വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

കോഫി ഫേസ്‌പാക്ക്
കോഫിയും വരണ്ട ചര്‍മ്മത്തെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ കാപ്പിപൊടിയും ഒരു ടീസ്പൂൺ പഞ്ചസാരയും അൽപ്പം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

പപ്പായ ഫേസ്‌പാക്ക്
പപ്പായയും വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്. ഇതിനായി അരക്കപ്പ് പപ്പായ നന്നായി ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം വരണ്ട ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ബനാന ഫേസ്‌പാക്ക്
പഴവും ഡ്രൈ സ്കിന്‍ ഉള്ളവര്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇതിനായി ഒരു പഴത്തിന്റെ പള്‍പ്പിലേയ്ക്ക് രണ്ട് ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ കറ്റാർവാഴ നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം.

ഓറഞ്ച് ഫേസ്‌പാക്ക്
ഒരു ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. ശേഷം ഇതിലേയ്ക്ക് അൽപ്പം പാലും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി സ്‌ക്രബ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

content highlight : home-remedies-for-dry-skin