Celebrities

അതീവ ഗ്ലാമറസ്സ് ലുക്കിൽ വീണ്ടും എസ്തർ; ചിത്രങ്ങൾ കാണാം | esther-anils-stunning- photos

മോഡലിംഗ് രംഗത്തെ സജീവ സാന്നിധ്യമായ താരം നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്

ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് എസ്തർ അനിൽ. നിരവധി ആരാധകരെയാണ് ഈ കുട്ടി താരം സ്വന്തമാക്കിയിരിക്കുന്നത്. ബാലതാരമായി മാത്രമല്ല ഒരു മികച്ച മോഡൽ ആണ് എന്ന് കൂടി താരം തെളിയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തെ സജീവ സാന്നിധ്യമായ താരം നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

ഇപ്പോഴിതാ നടി എസ്തർ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അതീവ ഗ്ലാമറസ്സ് ലുക്കിലാണ് ചിത്രങ്ങളിൽ എസ്തർ പ്രത്യക്ഷപ്പെടുന്നത്. കുടുംബവുമൊത്ത് പോയ യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങളാണിത്. എസ്തറിന്റെ സഹോദരൻ ഇവാൻ അനിൽ ആണ് ഫോട്ടോഗ്രാഫര്‍. സഹോദരന്മാരും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ജയസൂര്യനായകനായി എത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് കൂടുതലും താരം ശ്രദ്ധിക്കപ്പെട്ടത് ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. നല്ലവൻ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ താരം പ്രമുഖ നടന്മാരുടെയെല്ലാം മകളായും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. മോഹൻലാൽ നായകനായ എത്തിയ ദൃശ്യം എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രമാണ് വളരെയധികം ശ്രദ്ധ നേടിയത്.

മഞ്ജു വാരിയർ നായികയായെത്തിയ ജാക്ക് ആൻഡ് ജിൽ ആണ് എസ്തര്‍ അനില്‍ അവസാനമായി അഭിനയിച്ച മലയാള ചിത്രം. ‘മിൻമിനി’ എന്ന തമിഴ് ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

content highlight: esther-anils-stunning- photos