Celebrities

വിവാഹശേഷം കണ്ണന്റെ ആദ്യ പിറന്നാൾ ഫിൻലൻഡില്‍ കുടുംബത്തോടൊപ്പം; ആശംസയുമായി താരിണി | kalidasan-birthday

വിവാഹ ചിത്രങ്ങളും വിവാഹം കഴിഞ്ഞ് തരിണി ഭർതൃവീട്ടിലേക്ക് കയറുന്ന വീഡിയോയും റിസപ്ഷൻ ആഘോഷവും എല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞിട്ടുണ്ട്

നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം ​ഗംഭീര ആഘോഷമായിരുന്നു. ​ഗുരുവായൂരിൽ വെച്ചായിരുന്നു കാളിദാസ് തരിണിക്ക് താലി ചാർത്തിയത്. തരിണിയുടെ സ്വദേശമായ ചെന്നൈയിലാണ് വിവാഹത്തിന് ശേഷമുള്ള റിസപ്ഷൻ പരിപാടികൾ നടന്നത്. കഴിഞ്ഞ എട്ടാം തീയതിയായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വിവാഹം കഴിഞ്ഞ് തരിണി ഭർതൃവീട്ടിലേക്ക് കയറുന്ന വീഡിയോയും റിസപ്ഷൻ ആഘോഷവും എല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞിട്ടുണ്ട്. ഇപ്പോൾ പൊതു ആഘോഷങ്ങൾ എല്ലാം അവസാനിപ്പിച്ച് താര കുടുംബം ഫിൻലൻഡിലേക്ക് സ്വകാര്യ ആഘോഷത്തിനായി പറന്നിരിക്കുകയാണ്.

ബുധനാഴ്ച്ച നടന്ന റിസപ്ഷന് പിന്നാലെ ജയറാമും കുടുംബവും അവധിക്കാലം ആഘോഷിക്കാന്‍ ഫിന്‍ലന്‍ഡിലേക്ക് പറന്നു. തണുത്തുറയ്ക്കുന്ന ഫിന്‍ലന്‍ഡില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനും തരിണിക്കുമൊപ്പം ജയറാം, പാര്‍വതി, മാളവിക, നവനീത് എന്നിവരേയും ചിത്രങ്ങളിലും വീഡിയോയിലും കാണാം. ഫിന്‍ലന്‍ഡിലെ ലാപ്‌ലാന്‍ഡില്‍ നിന്നുള്ള വീഡിയോയാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. -24 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. ലാപ് ലാന്‍ഡിലെ പ്രശസ്തമായ ലെവിയിലെ സ്‌കി റിസോര്‍ട്ടില്‍ നിന്നുള്ള ബാല്‍ക്കണി കാഴ്ച്ച തരിണിയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

വിവാഹശേഷമുള്ള കാളിദാസന്റെ ആദ്യ പിറന്നാളാണ് ഇന്ന്. ‘ഹാപ്പി ബർത്ത് ഡേ കണ്ണമ്മ’’ എന്നായിരുന്നു ഭർത്താവിന് പിറന്നാൾ ആശംസകൾ പങ്കുവച്ച് ഭാര്യ താരിണി കുറിച്ചത്. ‘താങ്ക്‌യു പൊണ്ടാട്ടി’ എന്ന് കാളിദാസന്റെ മറുപടി.

ഫിൻലൻഡില്‍ കുടുംബത്തിനൊപ്പമാണ് കാളിദാസന്റെ 31ാം പിറന്നാൾ. ഫിൻലൻഡിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂെട കാളിദാസ് പങ്കുവച്ചിരുന്നു.

യു.എന്നിന്റെ വേള്‍ഡ് ഹാപ്പിനസ് സര്‍വെ പ്രകാരം തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യമാണ് ഫിന്‍ലന്‍ഡ്. വായുവും വെള്ളവും പോലെ പ്രിയപ്പെട്ടതാണ് ഫിന്‍ലന്‍ഡുകാര്‍ക്ക് സന്തോഷവും. എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശീലിച്ചവരാണ് ഇവിടുത്തെ ജനത. ഇവിടെ എത്തുന്നവർക്കും ആ സന്തോഷം അതേ രീതിയിൽ ആസ്വദിക്കാൻ കഴിയും. സന്തുഷ്ട കുടുംബമായ ജയറാം ഫാമിലിയും ഇവിടെ എത്തിയപ്പോൾ ഹാപ്പിയാണ്. കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കായുള്ള ആകാംക്ഷയിലാണ് താനെന്ന് ഗുരുവായൂരിലെ വിവാഹത്തിനുശേഷം കാളിദാസിന്റെ സഹോദരി മാളവിക പറഞ്ഞിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായാണ് ഈ യാത്രയെന്നും മാളവിക സൂചിപ്പിച്ചിരുന്നു.

content highlight; kalidasan-birthday-wife-tarini-wishes