നെയ്യ് കഴിച്ചാൽ ശരീരഭാരം വർദ്ധിക്കുമെന്ന് ആളുകൾ കണക്കാകുന്നുണ്ടെങ്കിലും ശരിയായ രീതിയിൽ നെയ്യ് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. ദിവസവും ഒരു ടീസ്പൂൺ ശുദ്ധമായ നെയ്യ് പതിവാക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്.
വിറ്റാമിൻ E D A K എന്നിവയ്ക്കൊപ്പം നെയ്യിൽ അടങ്ങിയിട്ടുള്ള ബ്യൂട്ടിറിക് ആസിഡ് ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദിവസവും നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി കണ്ണിന്റെ ആരോഗ്യവും ശരീരത്തിലെ അസ്ഥികളെ ശക്തിപ്പെടുത്തുവാനും ശരീരത്തിൽ നിന്ന് ടോക്സിനുകൾ നീക്കം ചെയ്യുവാനും സഹായിക്കുന്നു .മാത്രമല്ല മഞ്ഞു കാലത്ത് ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും നെയ്യ് ഉത്തമമാണ്.
ഫ്രീ റാഡിക്കലുകളെ ഒഴിവാക്കിക്കൊണ്ട് ശരീരത്തെ വിഷ വിമുക്തമാക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡൻ്റുകൾ പശുവിൻ പാലിലെ നിന്നും ഉൽപാദിപ്പിച്ചെടുക്കുന്ന നെയ്യിലുണ്ട്.
ശരീരത്തിലെ അവശ്യ ഫാറ്റി ആസിഡുകളായ ബ്യൂട്ടിറിക് ആസിഡുകളും മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ് നെയ്യ്. നെയ്യിലെ ഒമേഗ ഫാറ്റി ആസിഡുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
നെയ്യിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വളരെയധികം ഊർജ്ജം നൽകുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും നെയ്യ് അത്യുത്തമമാണ്. നെയ്യിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നമ്മെ സഹായിക്കുന്നു.
നിങ്ങൾക്ക് മലബന്ധം ഉണ്ടെങ്കിൽ രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ടേബിൾ സ്പൂൺ നെയ്യ് കഴിക്കുക. നിങ്ങളുടെ ദഹനനാളത്തെ സുഖപ്പെടുത്തുന്നതിലൂടെ ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കും. ഇത് മലബന്ധ പ്രശ്നം തടയുന്നു. നെയ്യിന്റെ ഉപയോഗത്തിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് വിവിധ തരത്തിലുള്ള രോഗങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നു. ശരീരത്തിനുള്ളിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ നെയ്യിന് കഴിയും. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് മികച്ചതാണ്.
നെയ്യിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ പ്രധാന പോഷകങ്ങൾ ഇവയെല്ലാം. നെയ്യിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അവ നല്ല കൊഴുപ്പുകളും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. ഇത് ശരീരത്തിന് വളരെയധികം ഊർജം നൽകുകയും ചെയ്യുന്നു.
content highlight: health-benefits-of-ghee