പാലക്കാട് വല്ലപ്പുഴയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകോട് ഇലപ്പുള്ളി സ്വദേശിനി മുഖില , മകൻ നിഷാന്ത് എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകൻ്റെ മൃതദേഹം കിടപ്പുമുറിയിലുമായിരുന്നു.
രാത്രി ഏറെ വൈകിയിട്ടും വീടിനുള്ളിൽ വെളിച്ചം കാണാതിരുന്നതിനെ തുടർന്ന് പ്രദേശവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി. പരിശോധനകൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
STORY HIGHLIGHT: mother and son found dead inside home