Celebrities

‘അതുകൊണ്ടാണ് ഈ കല്യാണത്തിന് സമ്മതിച്ചത്’; തുറന്ന് പറഞ്ഞ് കീർത്തിയുടെ പിതാവ് | suresh-kumar-open-up

ഒരു പത്ത് ദിവസം കഴിയുമ്പോഴേക്ക് കീർത്തി തന്നെ ഫോട്ടോസ് കൂടുതൽ റിലീസ് ചെയ്യുമായിരിക്കും

നടി കീർത്തി സുരേഷും ബിസിനസുകാരൻ ആന്റണിയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴിയാണ് പങ്കുവെച്ചത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്. പക്കാ തമിഴ് വധുവായി അണിഞ്ഞൊരുങ്ങിയായിരുന്നു കീർത്തി വിവാഹ പന്തലിലേക്ക് എത്തിയത്.മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ട് പുടവയും ജിമിക്കി കമ്മലും ട്രെഡിഷണൽ ആഭരണങ്ങളുമാണ് താരം ധരിച്ചിരുന്നത്. അച്ഛൻ സുരേഷ് കുമാറിന്റെ മടിയിലിരുന്നു താലികെട്ട്. തമിഴ് ബ്രാഹ്മൺ വരനെപ്പോലെയായിരുന്നു ആന്റണിയുടെ വേഷവും. ചടങ്ങിന് പിന്നാലെ കീർത്തി വികാരാധീനയായി കീർത്തി കരയുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു.

ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ വൈറ്റ് ​ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി എത്തിയത്. പൊതുവെ പെൺമക്കളുടെ വിവാഹം നടക്കുമ്പോൾ അച്ഛനോ ആങ്ങളമാരോ ആണ് എല്ലാ കാര്യത്തിനും ഓടി നടക്കുക. പക്ഷെ കീർത്തിയുടെ വിവാഹത്തിനുള്ള കാര്യങ്ങൾ നടക്കാൻ സുരേഷ് കുമാറിന് ഓടേണ്ടി വന്നിട്ടില്ല. അച്ഛനേയും അമ്മയേയും ബുദ്ധിമുട്ടിക്കാതെ എല്ലാം കീർത്തിയും ആന്റണിയും ചേർന്നാണ് ഒരുക്കിയത്. സുരേഷും മേനകയും അതിഥികളെപ്പോലെ തന്നെയായിരുന്നു.

മറ്റ് ടെൻഷനുകൾ ഒന്നുമില്ലാതെ ചടങ്ങുകൾ ഇരുവരും നിറഞ്ഞ മനസോടെ ആസ്വദിച്ചു. ഇപ്പോഴിതാ മകളുടെ വിവാ​ഹ വിശേഷങ്ങളുമായി ബന്ധപ്പെട്ട് പ്രേക്ഷകർ അറിയാത്ത കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ്. റെഡ് എഫ് എം മലയാളത്തിന് നൽകിയ പുതിയ അഭിമുഖത്തിലാണ് മകളുടെ വിവാ​ഹ ചടങ്ങിലെ വിശേഷങ്ങൾ സുരേഷ് കുമാർ പങ്കിട്ടത്. നല്ല രസമായി ഓർഗനൈസ് ചെയ്തു. നല്ല രീതിയിൽ വിവാഹം നടന്നു.

എല്ലാ രീതിയിലുള്ള ആഘോഷവും നടന്നു. വന്ന പിള്ളേരൊക്കെ അടിപൊളിയായി ആഘോഷിച്ചു. എന്റെ കസിൻസും അവരുടെ പിളേളരും. കുട്ടികളുടെ കൂട്ടുകാരും അങ്ങനെ എല്ലാവരും ചേർന്ന് അടിപൊളിയായി വിവാഹം ശരിക്കും ചെറുപ്പക്കാർക്കുവേണ്ടിയുള്ള ഈവന്റ് പോലെയായിരുന്നു. നമുക്കിത് നോക്കിനിന്ന് കാണുക എന്നത് മാത്രമാണ്. എന്നുവെച്ചാൽ നല്ല രീതിയിൽ ഓർഗനൈസിഡ് ആയിരുന്നു. എല്ലാം നന്നായിട്ട് പോയി.

എല്ലാം ദൈവാധീനം എന്നേ എനിക്ക് പറയാനുള്ളൂ. ബ്രാഹ്‌മണ സ്റ്റൈലിൽ ആയിരുന്നു ആദ്യത്തെ ചടങ്ങുകൾ. വൈകിട്ട് ക്രിസ്ത്യൻ ആചാരപ്രകാരം ആയിരുന്നു വിവാഹം. ഒരു മോതിരം മാറ്റം നടത്തി. എന്റെ സ്റ്റൈൽ ഒക്കെ പിന്നാലെ വരും. ഓരോ ലുക്കിൽ ആയിരുന്നു. രാവിലെയും ഉച്ചക്കും വൈകിട്ടും ഒക്കെ ഓരോ ലുക്കിൽ ആയിരുന്നു വിവാഹം. ഒടിടിയിലാണോ റിലീസ് എന്നൊന്നും എനിക്ക് അറിയില്ല.

ഞാൻ ചോദിച്ചിട്ടില്ല. ഞാൻ ഇതുവരെ അതിനെക്കുറിച്ച് ചോദിച്ചിട്ടില്ല. ഞങ്ങളാരും അവിടെനിന്ന് ഫോട്ടോ ഒന്നും എടുത്തിട്ടില്ല. ഞാൻ പോലും എന്റെ ഫോൺ വരുന്ന സ്ഥലത്ത് ഏൽപ്പിക്കും. അത് ടാഗ് ചെയ്ത് അവർ അത് അവിടെ വെയ്ക്കുക ആയിരുന്നു. അതുകൊണ്ട് തന്നെ ആർക്കും പരസ്പരം ഒരു സെൽഫിയോ കാര്യങ്ങളോ ഒന്നും എടുക്കാൻ പറ്റിയില്ല.

ഒരു പത്ത് ദിവസം കഴിയുമ്പോഴേക്ക് കീർത്തി തന്നെ ഫോട്ടോസ് കൂടുതൽ റിലീസ് ചെയ്യുമായിരിക്കും. അവിടെ നിന്ന് കുറേ ഫോട്ടോസ് എടുത്തല്ലോ. നമ്മൾ ഫോട്ടോഗ്രാഫറെ വെച്ചിരുന്നു. പിന്നെ അറിയാല്ലോ നമ്മൾ ഇത് പൊതു പരിപാടിയാക്കി ഇരുന്നുവെങ്കിൽ ഇതെല്ലാം കൂടി സോഷ്യൽ മീഡിയയിൽ ആയേനെ.

അത് വേണ്ടെന്ന് വിചാരിച്ചാണ് ഇങ്ങനെ സെലക്ട് ചെയ്തുകൊണ്ട് ചിത്രങ്ങൾ ഇടുന്നത്. കുറച്ചു ഡെയ്‌സ് കഴിയുമ്പോൾ കീർത്തി തന്നെ റിലീസ് ചെയ്യും. ഒരു പത്തുദിവസം കഴിയുമ്പോൾ അതൊക്കെ ചെയ്യുമെന്ന് തോനുന്നു. നമ്മൾ തന്നെയാണ് ചാനലുകൾക്കും എത്തിപ്പെടാൻ കഴിയാഞ്ഞവർക്കും ഒക്കെയായി കൊടുത്തത്. അതുകൊണ്ട് ഇതൊന്നും കാര്യം ആക്കണ്ട.

അവരുടെ കല്യാണം അവർക്കിഷ്ടം പോലെ നടത്തണ്ടേ. അവരുടെ ഇഷ്ടത്തിനാണ് കാര്യങ്ങൾ നടക്കേണ്ടത്. അവൾക്കിഷ്ടപ്പെട്ടു. പത്ത് പതിനഞ്ച് കൊല്ലമായി ഇഷ്ടപ്പെട്ട രണ്ടുപേരെ പിരിക്കാനല്ലല്ലോ ശ്രമിക്കേണ്ടത്. അതുകൊണ്ടാണല്ലോ ഈ കല്യാണത്തിന് തന്നെ നമ്മൾ സമ്മതിച്ചത്. അവരെ കൂട്ടിച്ചേർത്ത് നല്ലരീതിയിൽ ജീവിതം മുന്നോട്ടുപോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അതാണ് ഒരച്ഛന്റെ കടമ. ആ കടമ കൃത്യമായി നിർവഹിച്ചു എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.

content highlight: suresh-kumar-open-up