ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചിട്ട് മാസങ്ങളായി. ഇത്രയധികം നെഗറ്റിവിറ്റി വന്നതിനാല്‍ ബിഗ് ബോസിന് ശേഷം ജാസ്മിന്റെ ജീവിതമെന്താവും എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ തനിക്കെതിരെ ഉണ്ടായ അക്രമണങ്ങളില്‍ കാര്യമായി പ്രതികരിക്കാതെ സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുകയാണ് ജാസ്മിന്‍ ചെയ്തത്. മാത്രമല്ല ഗബ്രിയുമായിട്ടുള്ള സൗഹൃദം അതുപോലെ തുടരാനും സാധിച്ചിരുന്നു.
ഇരുവരും ഒരുമിച്ച് പലയിടങ്ങളിലും ഉദ്ഘാടനങ്ങള്‍ക്കും മറ്റ് പൊതുപരിപാടികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും പതിവാണ്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങള്‍ എത്താറുണ്ട്. പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾക്കും പ്രമോഷൻ പരിപാടികൾക്കും ജബ്രി കോമ്പോയെയാണ് ക്ഷണിക്കുന്നത്.
ഷോ കഴിഞ്ഞ് ഇറങ്ങുമ്പോൾ രണ്ടുപേരും രണ്ട് വഴിക്ക് പോകുമെന്നും ഒരു വിഭാഗം ബിഗ് ബോസ് ഷോ ആരാധകർ പ്രവചിച്ചിരുന്നു. എന്നാൽ സംഭവിച്ചതെല്ലാം മറിച്ചായിരുന്നു. ജാസ്മിനെ സൈബർ ആക്രമണത്തിന് വിട്ടുകൊടുക്കാതെ ഏറ്റവും നല്ല സുഹൃത്തായി ഗബ്രി ഹൗസിൽ ഉള്ളതുപോലെ തന്നെ പുറത്തും നിലകൊള്ളുന്നുണ്ട്.
ജാസ്മിൻ മാത്രമല്ല ഇപ്പോൾ ഗബ്രിയും ഒരു കുട്ടി യുട്യൂബറാണ്. ചാനൽ തുടങ്ങി വളരെ വൈകാതെ തന്നെ ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സിനേയും ഗബ്രി സ്വന്തമാക്കി കഴിഞ്ഞു. ബിഗ് ബോസ് ഷോയ്ക്കുശേഷം ലൈം ലൈറ്റിൽ സജീവമായതിനാൽ ജാസ്മിൻ ഇപ്പോൾ സ്വന്തം നാട്ടിൽ നിന്നും മാറി കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് താമസം. മാത്രമല്ല ഗബ്രിക്കൊപ്പം നിരന്തരമായി യാത്രകളും നടത്തുന്നുണ്ട്.
ഇപ്പോൾ ജാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയും അതിന് നൽകിയ ക്യാപ്ഷനുമാണ് ആരാധകർക്കിടയിലെ ചർച്ച. ഗബ്രിക്ക് ഒപ്പമുള്ള മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് ജാസ്മിൻ പങ്കുവെച്ചത്.
‘ഈ വർഷത്തെ എല്ലാ സങ്കടങ്ങൾക്കിടയിലും നീ എനിക്ക് തലചായ്ക്കാൻ ഒരിടം തന്നു, ഈ വർഷം എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്, യു ഇഡിയറ്റ് ” എന്നാണ് ജാസ്മിൻ വീഡിയോയ്ക്കൊപ്പം പങ്കുവെച്ച ക്യാപ്ഷൻ. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. എന്നും ഇതുപോലെ ഒരുമിച്ച് ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. രണ്ടു പേരും നന്നായി പ്രാർത്ഥിക്കൂ നിങ്ങൾ ആഗ്രഹിക്കുന്നത് എന്താണോ അതു സാധിക്കട്ടെ,
എന്റെ മക്കളെ നിങ്ങൾ തമ്മിൽ എന്ത് ചേർച്ചയാണ് നിങ്ങൾക്ക് ഒന്നായി കൂടെ നിങ്ങൾക്ക് പരസ്പരം ഇഷ്ടമുണ്ടെന്നറിയാം, പക്ഷേ എന്തോ കാരണങ്ങളാൽ നിങ്ങളുടെ ഇഷ്ടം നിങ്ങൾ മറച്ചുവയ്ക്കുന്നു. ആരെയാണ് നിങ്ങൾ പേടിക്കുന്നത് മതപരവും വീട്ടുകാരുടെ എതിർപ്പും ആണോ അതാണെങ്കിൽ അതൊക്കെ വെറും താൽക്കാലികം മാത്രമാണ് തീരുമാനമെടുക്കേണ്ടത് നിങ്ങൾ മാത്രമാണ് അതെല്ലാം മറച്ച് വേറെ എന്തുകാരണം കൊണ്ടാണെങ്കിൽ ഒക്കെ അത് നിങ്ങളുടെ ഇഷ്ടം എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.
content highlight: jasmine-social-media-post-about-gabri