Celebrities

വീട്ടിലെ പുതിയ അതിഥി, ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് പാർവതി തിരുവോത്ത്

പാർവതിയുടെ ഈ പോസ്റ്റിന് രസകരമായ കമന്റുകൾ ലഭിക്കുന്നുണ്ട്

നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ സാന്നിധ്യം നേടിയെടുത്ത നടിയാണ് പാർവതി തിരുത്ത് വലിയൊരു ആരാധകനിരയെ തന്നെയാണ് ചെറിയ സമയം കൊണ്ട് താരം സ്വന്തമാക്കിയത്. ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുവാൻ പാർവതിക്കുള്ള കഴിവ് എടുത്തു പറയേണ്ടതാണ് അത്ര മനോഹരമായിയാണ് ഓരോ കഥാപാത്രത്തെയും പാർവതി അഭിനയിച്ച ഫലിപ്പിക്കുകയും ചെയ്യുന്നത് താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവ സാന്നിധ്യവും ആണ്

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരം തന്റെ ജീവിതത്തിലെ ഒരു നിർണായകമായ തീരുമാനം ആരാധകരെ അറിയിച്ചിരിക്കുകയാണ് തന്റെ മകനെ പരിചയപ്പെടുത്തുകയാണ് ഇപ്പോൾ പാർവതി തിരുവോത്ത്. ഇതാണ് എന്റെ മകൻ എന്ന് പറഞ്ഞുകൊണ്ടാണ് നാലുവയസ്സുകാരനായ ഒരു നായക്കുട്ടിയെ താരം പരിചയപ്പെടുത്തുന്നത്. ടോബി തിരുവോത്ത് എന്നാണ് നായയുടെ പേര് എന്നും പറയുന്നുണ്ട്. എന്റെ ഡോക്സൺ എന്നു പറഞ്ഞുകൊണ്ടാണ് ഈ നായയെ താരം പരിചയപ്പെടുത്തുന്നത്. പാർവതിയുടെ ഈ പോസ്റ്റിന് രസകരമായ കമന്റുകൾ ലഭിക്കുന്നുണ്ട് അതേസമയം ചിലർ താരത്തെ വിമർശിക്കുകയും ചെയ്യുന്നു

അടുത്ത സമയത്ത് സിനിമകളിൽ കൂടുതൽ സജീവമായിരിക്കുകയാണ് പാർവതി താരത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന തരത്തിലുള്ളതുമാണ്.. ഓരോ കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലു കൂടിയാണ് പാർവതി എന്ന് പറയണം അതുകൊണ്ട് തന്നെയാണ് താരത്തിന് ഇത്രത്തോളം ആരാധകരും ഉള്ളത്. സ്ത്രീ ശക്തമായ കഥാപാത്രങ്ങളാണ് താരം കൂടുതലായും തിരഞ്ഞെടുക്കാനുള്ളത്. വെറുതെ ചവറ് പോലെ സിനിമകൾ ചെയ്യാൻ താരത്തിന് താല്പര്യമില്ല അതുകൊണ്ടുതന്നെ വളരെയധികം പ്രാധാന്യമുള്ള ചിത്രങ്ങൾ മാത്രമാണ് താരം തിരഞ്ഞെടുക്കാറുള്ളത് സോഷ്യൽ മീഡിയയിലൂടെയുള്ള താരത്തിന്റെ പുതിയ അറിയിപ്പ് ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്

story highlight;  parvathi thiruvoth pet