Movie News

ഹിറ്റുകളുടെ 2024, 2024ലെ സിനിമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

സിനിമയെ തിരിച്ചുകൊണ്ടുവന്ന ഒരു വർഷം എന്ന് തന്നെ 2024ന് വിശേഷിപ്പിക്കാൻ സാധിക്കും

കഴിഞ്ഞവർഷം മലയാള സിനിമ വളരെയധികം പ്രതിസന്ധികൾ നേരിട്ടിരുന്നു. ആ പ്രതിസന്ധികളിൽ നിന്നും എല്ലാം മലയാള സിനിമയെ രക്ഷിച്ച ഒരു വർഷം കൂടിയാണ് 2024. ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന മലയാള സിനിമ ഓ ടി ടി യിലും വലിയ വിജയം നേടുന്നത് 2024 ഓടെയാണ്.. പഴയ ഒരുപാട് നായകന്മാരുടെ തിരിച്ചുവരവും 2024 കണ്ടു എന്ന് പറയുന്നതാണ് സത്യം. തലവൻ, കഥ ഇന്ന് വരെ, നടന്ന സംഭവം, തുണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ബിജുമേനോൻ ഒരു വലിയ തിരിച്ചുവരവ് നടത്തിയപ്പോൾ ഓസ്‌ലർ എന്ന ഒറ്റ ചിത്രം കൊണ്ട് ജയറാം ബോക്സ് ഓഫീസുകൾ കീഴടക്കുകയായിരുന്നു ചെയ്തത്.

നിവിൻ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യ തിയേറ്ററിൽ വലിയ വിജയം ഉണ്ടാക്കിയില്ല എങ്കിലും ഓ ടി ടി യിൽ എത്തിയപ്പോൾ പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു ചെയ്തത്. അതേസമയം പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും തകർത്ത് അഭിനയിച്ച ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം തീയറ്ററിൽ ഓ ടി യിലും ഒരേപോലെ വിജയം നേടി. ദിലീപ് നായകനായ എത്തിയ പവി കെയർ ടേക്കർ എന്ന ചിത്രം ഒരുപാട് നാളുകൾക്ക് ശേഷം ആളുകളെ ചിരിപ്പിക്കാൻ സഹായിച്ച ഒന്നായിരുന്നു.

ഫഹദ് ഫാസിൽ രംഗണ്ണനായി വന്ന ആവേശം കൊള്ളിച്ച ആവേശം എന്ന ചിത്രം തീയേറ്ററുകളിൽ എല്ലാം ആവേശമായി മാറുകയായിരുന്നു. കിടിലൻ ഫൈറ്റ സീനുമായി ടർബോ ജോസ് ആയി മമ്മൂട്ടിയും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. പ്രണവ് മോഹൻലാൽ ധ്യാൻ ശ്രീനിവാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം തിയേറ്ററിൽ വലിയ വിജയം കൈവരിച്ചു എങ്കിലും ഓ ടി യിലെത്തിയപ്പോൾ സ്ഥിതി മാറ്റമായിരുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ മലക്കോട്ട വാലിബൻ എന്ന മോഹൻലാൽ ചിത്രം വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്നുവെങ്കിലും വലിയ പരാജയമാണ് സ്വന്തമാക്കിയത്.

അതേസമയം വലിയ താരനിരയുടെ സഹായമില്ലാതെ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സും പ്രേമലവും. ആളുകളുടെ കണ്ണുകളെ ഈറൻ അണിയിച്ചുകൊണ്ട് പൃഥ്വിരാജിന്റെ ആടുജീവിതവും ബോക്സ് ഓഫീസിൽ വമ്പൻ സ്വീകാര്യത നേടി. ഷൈൻ ടോം ചാക്കോ നായകനായി എത്തിയ വിവേകാനന്ദൻ വൈറലാണ് വിജയരാഘവന് ആസിഫലി മികച്ച പ്രകടനം കാഴ്ചവച്ച കിഷ്കിണ്ടാകാണ്ഡം ടോവിനോ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങളൊക്കെ 2024 ന്റെ പൊൻതൂവൽ ആയി കാണാവുന്ന ചിത്രങ്ങളാണ്. തകർന്നുപോയ മലയാള സിനിമയെ തിരിച്ചുകൊണ്ടുവന്ന ഒരു വർഷം എന്ന് തന്നെ 2024ന് വിശേഷിപ്പിക്കാൻ സാധിക്കും