ഒരു സമയത്ത് ‘ബേസിലിന്റെ കൈകൊടുക്കൽ’ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. മുൻപ് സമാനമായ അനുഭവം ടൊവിനോയ്ക്ക് ഉണ്ടായപ്പോൾ, ടൊവിനോയെ കളിയാക്കി ബേസിൽ ചിരിച്ചതിനു കിട്ടിയ പണിയാണിത് എന്നായിരുന്നു അന്നിതിന് ട്രോളന്മാരുടെ കണ്ടെത്തൽ.
എന്നാൽ, കൈകൊടുക്കൽ കഥ അതുകൊണ്ടും തീർന്നില്ല. ടൊവിനോയ്ക്കും ബേസിലിനും പിന്നാലെ സുരാജ് വെഞ്ഞാറമൂടിനും സമാനമായ അനുഭവമുണ്ടായി. ഒരു വേദിയിൽ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വീഡിയോയും വൈറലായി. “ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്,” എന്നായിരുന്നു വീഡിയോയ്ക്ക് സുരാജിന്റെ മറുപടി. ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’എന്നു ടൊവിനോയും മറുപടി നൽകി.
കഴിഞ്ഞ ദിവസം ഈ കൂട്ടായ്മയിലേക്ക് രമ്യ നമ്പീശനും എത്തിയിരുന്നു. ഇപ്പോഴിതാ ഇതൊരു ട്രെൻഡായി മാറിയിരിക്കുകയാണ്. ബേസിൽ ടോവിനോ യൂണിവേഴ്സിറ്റിയിലേക്ക് കൈകൊടുത്ത് കടന്നു വന്ന മമ്മൂട്ടിയുടെ വീഡിയോയാണ് നിലവില്‍ വൈറൽ.
മ്മൂട്ടിയും ഒരു കുട്ടിയും ഒന്നിച്ചുള്ള രസകരമായ വീഡിയോ ആണിത്. തനിക്കെതിരെ നടന്നു വരുന്ന കുട്ടിയ്ക്ക് മമ്മൂട്ടി കൈകൊടുക്കാൻ നോക്കുന്നതും എന്നാൽ കുട്ടി അതു കാണാതെ തൊട്ടടുത്തു നിൽക്കുന്നയാൾക്ക് കൈകൊടുക്കുന്നതുമാണ് വീഡിയോയിൽ കാണാനാവുക. ബേസിൽ യൂണിവേഴ്സിറ്റിയിലേക്ക് പുതിയ എൻട്രി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എല്ലാം ആ ബേസിൽ തുടങ്ങിയതാ, പണി മെഗാ സ്റ്റാർ വരേ എത്തിയല്ലോ, ഇതിപ്പോ സാൽസ ക്ഷാമം പോലെ ആയല്ലോ.. എന്നിങ്ങനെ പോകുന്നു ആരാധകരുടെ രസകരമായ കമെന്റുകൾ.
STORY HIGHLIGHT: mammootty joins the handshake miss club