മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് നസ്രിയ നാസിം. വലിയൊരു ആരാധകനിറയെ തന്നെയാണ് താരം സ്വന്തമാക്കിയത് മമ്മൂട്ടി നായകനായി എത്തിയ പളുങ്ക് എന്ന ചിത്രം മുതൽ വലിയൊരു ആരാധകനിര താരത്തിന് സ്വന്തമായി ഉണ്ട് നായികയായി എത്തിയപ്പോഴും വലിയൊരു ആരാധകനിരയെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വലിയ സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലേക്ക് തന്നെയാണ് താരം എത്തിയതും. സംവിധായകൻ ഫാസിലിന്റെ മരുമകളായി നടൻ ഫഹദ് ഫാസിലിന്റെ ഭാര്യയായി എത്തുമ്പോൾ മലയാളി പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ താരത്തെ വീണ്ടും സ്വീകരിക്കുകയായിരുന്നു.
വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ഇപ്പോൾ സൂക്ഷ്മദർശിനി എന്ന ചിത്രത്തിലൂടെ താരം വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത് ഈ തിരിച്ചുവരവും വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് സൂക്ഷ്മദർശിനി എന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു. ഈ ചിത്രത്തിലെ നസറിയയുടെ അസാമാന്യമായ പ്രകടനത്തെക്കുറിച്ച് പലരും സംസാരിക്കുകയും ചെയ്തു. ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നൽകിയ ഒരു അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് താരം പറയുന്നതാണ് ശ്രദ്ധ നേടുന്നത്
എന്റേത് ഒരു മുസ്ലിം കുടുംബം ആയതുകൊണ്ട് തന്നെ പലർക്കും ഞാൻ അഭിനയിക്കുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ല എന്റെ വാപ്പയാണ് എനിക്കൊപ്പം നിന്നത് എന്റെ അഭിനയം എന്ന ഇഷ്ടത്തെ കൂടുതൽ പ്രോത്സാഹിപ്പിച്ചത് എന്റെ ബാപ്പയാണ്. ഒരു അവതാരികയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് തുടർന്നങ്ങോട്ട് നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. കുടുംബത്തിലുള്ള ആർക്കും താൻ അഭിനയിക്കുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ല എന്നും താല്പര്യം കാണിച്ചത് തന്റെ അച്ഛൻ മാത്രമായിരുന്നു എന്നുമൊക്കെയാണ് ഇപ്പോൾ താരം പറയുന്നത്.