Celebrities

”ജനകീയ കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ആ പ്രയോഗം ഉണ്ടാവാൻ പാടില്ലായിരുന്നു”

ആനയും തഴമ്പും തറവാടിത്തവും ജാതി മേൽക്കോയ്മയും മനസ്സിൽ കൊണ്ടു നടക്കുന്ന ചിലരുണ്ട്

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പ്രിയങ്കരനായ നടനാണ് ജയറാം അടുത്തകാലത്തായിരുന്നു ജയറാമിന്റെ മകനായ കാളിദാസൻ വിവാഹിതനായത് വലിയ വാർത്തയായി ഇത് മാറുകയും ചെയ്തിരുന്നു വിവാഹസമയത്ത് തന്റെ മരുമകളെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കേട്ടുകേൾവി മാത്രമുള്ള കലിംഗയാർ കുടുംബത്തിൽ നിന്നുമാണ് ഈ വിഷയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഇബിനു സൈദ് എന്ന വ്യക്തി പങ്കുവെച്ച കുറുപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

അമിത വിനയാനിതന്മാരെ പണ്ടേ.., ഇഷ്ടല്ല.

മലയാളത്തിൽ ‘ഭീകര വിനയം’ വിതറുന്നതിൽ എപ്പോഴും ഒരുപടി മുന്നിൽ ജയറാമേട്ടൻ തന്ന്യാണ്. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വെച്ച് കാളിദാസിന്റേയും നീലഗിരി സ്വദേശി തരിണിയുടേയും കല്യാണമായിരുന്നു.

ദമ്പതിമാർക്ക് വിവാഹ മംഗളാശംസകൾ നേരുന്നു.

ആനയും തഴമ്പും തറവാടിത്തവും ജാതി മേൽക്കോയ്മയും മനസ്സിൽ കൊണ്ടു നടക്കുന്ന ചിലരുണ്ട്. അങ്ങിനെയുള്ള ഒരാളുടെ വിധേയത്തമാണ് പദ്മശ്രീ ജയറാം സാഹിബിൽ നിന്നുണ്ടായത്. “കേട്ടുകേൾവി മാത്രമുള്ള ചെന്നൈയിലെ കലിംഗരായർ കുടുംബത്തിൽ നിന്നും ഒരു ബന്ധം ലഭിക്കുന്നത് മുജ്ജന്മ സുകൃതമാണെന്ന” പ്രയോഗം.

അവർ ക്ഷത്രിയരോ., ബ്രാഹ്മണരോ, ദേശം ഭരിച്ചിരുന്നവരോ ആവട്ടെ. പക്ഷേ, ജനകീയ കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ആ പ്രയോഗം ഉണ്ടാവാൻ പാടില്ലായിരുന്നു. ജയറാം സുബ്രഹ്മണ്യൻ എന്ന വ്യക്തിക്ക് പറയാം. സ്വതന്ത്ര ഇന്ത്യയിൽ നിന്ന് ഒരു ജനകീയ കലാകാരൻ ജാതിപക്ഷ പ്രിവിലേജ് പറയുമ്പോൾ അശ്ലീലമാവുന്നുണ്ട്.സിനിമ എല്ലാ കലയുടേയും ഒരുമയാണ്. ജനകീയ കല. ജനകീയ കലാകാരന്മാരും. വി. ടി യുടെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ ഒരു വിപ്ലവമായിരുന്നേൽ വിഗതകുമാരനിലെ നായിക പി. കെ. റോസി തന്നെ വിപ്ലവമായിരുന്നു. കലകളിൽ അത്തരം ഗംഭീര മുന്നേറ്റം ഉണ്ടാകുമ്പോൾ ഇത്തരം സ്റ്റേറ്റ്മെന്റുകൾ നിസ്സാര വാക്കുകളായി സമരസപ്പെടുത്താൻ കഴിയില്ല. ഒരിക്കൽ കൂടി വധൂ, വരന്മാർക്ക് വിവാഹ മംഗളാശംസകൾ

.