Movie News

തനിനാടന്‍ സ്‌റ്റൈലില്‍ തുടരും ചിത്രത്തിന്റെ സിംപിള്‍ പോസ്റ്റര്‍ പുറത്ത് – thudarum new poster out

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. തനിനാടൻ സ്റ്റൈൽ മോഹൻലാൽ കഥാപാത്രത്തെ കാണാം എന്ന് ഉറപ്പ് നൽകുന്നതാണ് പുതിയ പോസ്റ്റർ.

മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. കൂട്ടുകാര്‍ക്കൊപ്പം പത്രം വായിച്ചു ചിരിച്ചുനില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഷണ്‍മുഖം എന്ന് ടാക്‌സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തിൽ മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്.

കെ.ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മ്മാണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കും വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്.

STORY HIGHLIGHT: thudarum new poster out