Celebrities

എവിടെയാണ് ഞാന്‍ ഒരാളുടെ രൂപത്തെ സംബന്ധിച്ച് സംസാരിച്ചത് ? അറ്റ്ലീയെ അപമാനിച്ചെന്ന ആരോപണത്തിൽ മറുപടിയുമായി കപിൽ – kapil sharma react

ഗായിക ചിന്മയി ശ്രീപദ ഉൾപ്പടെയുള്ളവർ സംഭവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു

പ്രശസ്ത സംവിധായകന്‍ അറ്റ്‌ലീയെ കൊമേഡിയനും അവതാരകനുമായ കപില്‍ ശര്‍മ അടുത്തിടെ ഒരു പരിപാടിയിൽ വെച്ച് പരിഹസിച്ചതിന്റെ വീ‍ഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’യില്‍ അതിഥിയായെത്തിയ അറ്റ്‌ലീയോട് കപില്‍ ചോദിച്ച ഒരു ചോദ്യമാണ് വിവാദങ്ങൾക്ക് കാരണമായത്. നിറത്തിന്റെ പേരില്‍ ആരെങ്കിലും താങ്കളെ തിരിച്ചറിയാതെ പോയിട്ടുണ്ടോ എന്ന രീതിയിലായിരുന്നു കപിലിന്റെ ചോദ്യം. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കപിൽ ശർമ.

പുറത്തുവന്ന വീഡിയോയില്‍ എവിടെയാണ് താന്‍ ഒരു വ്യക്തിയുടെ ലുക്കിനെ സംബന്ധിച്ച് സംസാരിച്ചതെന്ന് വ്യക്തമാക്കാമോ എന്നാണ് കപില്‍ സാമൂഹികമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. കപിലിനെ വിമര്‍ശിച്ചുകൊണ്ടുള്ള എക്‌സിലെ ഒരു ട്വീറ്റ് റീപോസ്റ്റ് ചെയ്താണ് താരം മറുപടി നല്‍കിയത്. സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കുറിച്ചു.

‘ സര്‍, എവിടെയാണ്,എപ്പോഴാണ് ഞാന്‍ ഒരാളുടെ രൂപത്തെ സംബന്ധിച്ച് വീഡിയോയില്‍ സംസാരിച്ചതെന്ന് ദയവായി വിശദീകരിക്കാമോ? സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുത്. നന്ദി.- കപില്‍ എക്‌സില്‍ കുറിച്ചു. ഇതാദ്യമായാണ് വിഷയത്തില്‍ കപില്‍ പ്രതികരണം നടത്തുന്നത്. കപിലിന്റെ ചോദ്യത്തിനെതിരെ വലിയ തോതിലാണ് വിമർശനം ഉയർന്നിരുന്നത്. ഗായിക ചിന്മയി ശ്രീപദ ഉൾപ്പടെയുള്ളവർ സംഭവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

STORY HIGHLIGHT: Kapil Sharma reacts to backlash against his alleged at Atlee