Celebrities

ഓട്ടിസമാണ്, കുട്ടികളുണ്ടാവില്ല എന്നൊക്കെ ചിലര്‍ പറഞ്ഞുപരത്തുന്നു, നാണം കെടാവുന്നതിന്റെ മാക്സിമം നാണം കെട്ടു| Elizabeth

നടന്‍ ബാലയെയും മുന്‍ ഭാര്യമാരെയും സംബന്ധിച്ച വാര്‍ത്തകള്‍ സൈബര്‍ ലോകത്തെ ചർച്ച വിഷയമാണ്. ബാല നാലാമത് വിവാഹം കഴിച്ചശേഷവും മുന്‍ ഭാര്യമാരായ അമൃതയും എലിസബത്തും വാര്‍ത്തകളില്‍ സാന്നിധ്യമായി തുടരുന്നു. മാമന്‍റെ മകള്‍ കോകിലയുമായുള്ള വിവാഹത്തിനു ശേഷം ബാല കൊച്ചി വിട്ട് വൈക്കത്തേക്ക് താമസം മാറിയിരുന്നു. കോകിലയ്ക് മുന്‍പ് ബാലയുടെ ജീവിതപങ്കാളിയായിരുന്ന ഡോക്ടര്‍ എലിസബത്ത് പങ്കുവച്ച ഒരു വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ.

തന്നെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് എലിസബത്ത് എത്തിയിരിക്കുന്നത്. തനിക്ക് ഓട്ടിസം ഉണ്ടെന്നും കുട്ടികളുണ്ടാവില്ലെന്നുമുള്ള തരത്തിൽ വരെ കമന്റുകൾ വരുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എലിസബത്ത് പറയുന്നു. നെഗറ്റീവ് കമന്റുകളിട്ട് നാണം കെടുത്തിയാൽ വീഡിയോ ഇടുന്നത് നിർത്തിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും എലിസബത്ത് പറയുന്നു. കുറേ നെ​ഗറ്റീവ് കമന്റുകൾ ഞാൻ കാണാറുണ്ട്. എനിക്ക് ഓട്ടിസമാണെന്ന് കമന്റ് കണ്ടു. അത് ഒരു അസുഖമാണ്. പക്ഷെ അത് ഇല്ലാത്ത ആൾക്കാർക്ക് ഓട്ടിസം ഉണ്ടെന്ന് പറഞ്ഞ് പരത്തരുത്. അത്തരത്തിലുള്ള കുറേ കമന്റുകൾ കണ്ടു. പിന്നെ എനിക്ക് കുട്ടികൾ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുള്ള കമന്റ്സുകളും കണ്ടിരുന്നു. അതിനുള്ള തെളിവുകളും റിപ്പോർട്ടുകളും ഇല്ലാതെ പറഞ്ഞ് പരത്തുന്നത് നല്ലതാണോയെന്ന് എനിക്ക് അറിയില്ല.

എന്നെ നാണം കെടുത്താനായി പണം വാങ്ങിയാകും കമന്റുകൾ ഇടുന്നത്. നിങ്ങൾ എന്തൊക്കെ ചെയ്താലും ഞാൻ ഇനിയും വീഡിയോസ് ഇടും. ഒരുപാട് നാണം കെട്ടും ഇൻസൾട്ടഡ് ആയിട്ടുമാണ് ഇവിടം വരെ എത്തിയത്. തളർത്താൻ നോക്കണ്ട. നെഗറ്റീവ് കമന്റുകൾ ഒരുപാടുണ്ട്. പക്ഷെ നിങ്ങൾ എത്ര നെഗറ്റീവ് കമന്റുകൾ ഇട്ടാലും എന്നെ എത്രയൊക്കെ മോശം പറഞ്ഞാലും ഞാൻ ഇനിയും വീഡിയോസ് ഇടും. ഞാൻ അത്രയും മോശപ്പെട്ട അവസ്ഥയിൽ നിന്നും ചതിക്കപെട്ട അവസ്ഥയിൽ നിന്നും വളരെ സങ്കടകരമായ അവസ്ഥയിൽ നിന്നൊക്കെ മുമ്പിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നാണം കെടുന്നതിന്റെ മാക്സിമം അവസ്ഥയിൽ നാണം കെട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ആളുകളുടെ കയ്യിൽ നിന്നും നാണം കെട്ട് ഇൻസൾട്ടഡായി. അങ്ങനെ കുറെ ബോഡിഷെയ്‌മിങ്ങും വൃത്തികെട്ട ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്.

കുറെ ഫേക്ക് ഐഡികളിൽ നിന്നുമാണ് എന്നെ അത്രയും മോശക്കാരിയാക്കുന്നത്. അതുകൊണ്ടൊന്നും ഞാൻ നിർത്താൻ പോകുന്നില്ല. നെഗറ്റീവ് കമന്റുകൾ ഇട്ട് നാണം കെടുത്തി ഞാൻ വീഡിയോസ് നിർത്തും അല്ലെങ്കിൽ നിർത്തിപ്പിക്കാമെന്ന് നിങ്ങൾ കരുതണ്ട. എന്റെ ആ നാണം പോയി. പേടിപ്പിച്ച് വീട്ടിൽ ഇരുത്താം ഭീഷണി പെടുത്തി വീട്ടിൽ ഇരുത്താം എന്നൊന്നും കരുതണ്ട. ഒരുപാട് ഭീഷണി കോളുകൾ എനിക്ക് വരാറുണ്ട്. ഞാൻ ആരെയും ഉപദ്രവിക്കാൻ ഒന്നും പോകുന്നില്ല. എന്റെ കാര്യം നോക്കി ഞാൻ നടക്കുകയാണ്. എന്നെ നാണം കെടുത്തിയും പേടിപ്പിച്ചും ഇതൊന്നും നിർത്താനാകുമെന്ന് ആരും കരുതണ്ട. ഏറ്റവും മോശമായ അവസ്ഥ അതിജീവിച്ചുകൊണ്ടാണ് ഞാൻ ഇവിടെ വരെ കേറി വന്നതും മുമ്പോട്ട് പോയ്കൊണ്ടിരിക്കുന്നതും. നെഗറ്റീവ് കമന്റുകൾ ഇടുന്നത് കൊണ്ട് നിങ്ങൾക്ക് പൈസ കിട്ടുന്നുണ്ടാകും. നിങ്ങൾ എന്നെ എത്ര നാണം കെടുത്തിയാലും ഞാൻ ഇനിയും വീഡിയോസ് ഇടും. അത് നിർത്താൻ പോകുന്നില്ല. എനിക്ക് ഇഷ്ടമുള്ള ഒരു കാര്യങ്ങളും ഞാൻ ഇനി നിർത്താൻ പോകുന്നില്ലെന്നാണ് പുതിയ വീഡിയോയിൽ എലിസബത്ത് പറഞ്ഞത്.