നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം ഗംഭീര ആഘോഷമായിരുന്നു. ഗുരുവായൂരിൽ വെച്ചായിരുന്നു കാളിദാസ് തരിണിക്ക് താലി ചാർത്തിയത്. തരിണിയുടെ സ്വദേശമായ ചെന്നൈയിലാണ് വിവാഹത്തിന് ശേഷമുള്ള റിസപ്ഷൻ പരിപാടികൾ നടന്നത്. കഴിഞ്ഞ എട്ടാം തീയതിയായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വിവാഹം കഴിഞ്ഞ് തരിണി ഭർതൃവീട്ടിലേക്ക് കയറുന്ന വീഡിയോയും റിസപ്ഷൻ ആഘോഷവും എല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞിട്ടുണ്ട്. ഇപ്പോൾ പൊതു ആഘോഷങ്ങൾ എല്ലാം അവസാനിപ്പിച്ച് താര കുടുംബം ഫിൻലൻഡിലേക്ക് സ്വകാര്യ ആഘോഷത്തിനായി പറന്നിരിക്കുകയാണ്.
കാളിദാസിനും തരിണിക്കുമൊപ്പം ജയറാം, പാര്‍വതി, മാളവിക, നവനീത് എന്നിവരേയും ചിത്രങ്ങളിലും വീഡിയോയിലും കാണാം. ഫിന്‍ലന്‍ഡിലെ ലാപ്‌ലാന്‍ഡില്‍ നിന്നുള്ള വീഡിയോയാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. -24 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. ലാപ് ലാന്‍ഡിലെ പ്രശസ്തമായ ലെവിയിലെ സ്‌കി റിസോര്‍ട്ടില്‍ നിന്നുള്ള ബാല്‍ക്കണി കാഴ്ച്ച തരിണിയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോഴുത്ത കാളിദാസിന്റെ സംഗീത് ചടങ്ങിൽ നിന്നുള്ള വൈകാരിക ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാർവതി ജയറാം വേദിയിൽ അവതരിപ്പിച്ച നൃത്തം കണ്ട് കാളിദാസും ജയറാമും കണ്ണീരണിഞ്ഞു. കാളിദാസിന് കരച്ചിലടക്കാൻ കഴിഞ്ഞില്ല. നൃത്തത്തിന്റെ അവസാനം കാളിദാസ് പാർവതിയെ കെട്ടിപ്പിടിച്ചു. നിറകണ്ണുകളോടെ ജയറാമും ഇവർക്കരികിലേക്ക് ഓടിയെത്തി. വൈകാരികമായ ഈ നിമിഷം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
View this post on Instagram
കരയാൻ മാത്രം എന്താണിവിടെ സംഭവിച്ചതെന്നാണ് ചിലരുടെ ചോദ്യം. പാർവതി ഡാൻസ് ചെയ്തു എന്നതിനപ്പുറം മറ്റൊന്നും ഇവിടെ സംഭവിച്ചിട്ടില്ലല്ലോയെനന് ഇവർ ചോദിക്കുന്നു. എന്നാൽ ഈ വൈകാരിക നിമിഷത്തെ മനസിലാക്കാൻ ചിലർക്കായി. ഏറെക്കാലത്തിന് ശേഷമാണ് പാർവതി ഒരുപാട് പേർക്ക് മുന്നിൽ നൃത്തം ചെയ്യുന്നത്. വിവാഹ ശേഷം കരിയർ വിട്ട് കുടുംബ ജീവിതത്തിലേക്ക് മാത്രം ശ്രദ്ധ കൊടുത്തയാളാണ് പാർവതി. അമ്മയുടെ ത്യാഗങ്ങൾ മനസിലൂടെ കടന്ന് പോയത് കൊണ്ടാണ് കാളിദാസ് കരഞ്ഞതെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്.
‘കരയാൻ എന്ത് ഇരിക്കുന്നു എന്ന് ചോദിക്കുന്നവരോട്- “ഒരുപാട് ആഗ്രഹവും കഴിവും ഉള്ള ഒരു സ്ത്രീ അതെല്ലാം കുടുംബത്തിന് വേണ്ടി വേണ്ടന്ന് വെച്ച് നല്ല ഒരു അമ്മ ആയി ജീവിക്കുന്നു. ഉരുക്കി കാച്ചിയ പൊന്ന് പോലെ പിന്നീട് അവരുടെ ഉള്ളിൽ നിറഞ്ഞ നിന്ന കലാകാരി പുറത്ത് വരുമ്പോൾ, എല്ലാം ഉള്ളിൽ ഒതുക്കി ജീവിതം മുഴുവൻ മക്കൾക്കായി നൽകിയ അമ്മയെ ഇങ്ങനെ വർഷങ്ങൾക്ക് ശേഷം സ്റ്റേജിൽ കാണുമ്പോൾ ആ മകൻ കരഞ്ഞത് ഒരു കേവലം സ്‌നേഹപ്രകടനം മാത്രം അല്ല’
‘ എവിടെയോ എത്താതെ പാതി വഴിയിൽ മക്കളെ പ്രതി ചിറകുകൾ ഒതുക്കി കഴിഞ്ഞ കാലങ്ങളിൽ കൂടെ ഒരു ഞൊടിയിൽ ആ മകനും ഭർത്താവും പോയിട്ട് ഉണ്ടാവും. വർഷങ്ങളോളം ജോലിക്ക് പോയി കുടുംബം നോക്കിട്ടും നിങ്ങൾ എന്ത് ചെയ്തു എന്ന് പഴി കേൾക്കേണ്ട ഈ കാലഘട്ടത്തിൽ ഒരു ആയുസ് മുഴുവൻ ആർക്ക് വേണ്ടി ആണോ മാറ്റി വെച്ചത് അവരുടെ തന്നെ കണ്ണ് നിറഞ്ഞു. മനസ് നിറഞ്ഞ നന്ദി പ്രകടനം, അതാണ് ആ കണ്ണീർ. ഒരു മീഡിയ അറ്റന്ഷന്റെ ആവിശ്യം അവർക്ക് ഉണ്ടെന്ന് തോന്നുന്നില്ല’
‘അത് കൊണ്ട് തന്നെ കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും. ഹൃദയം ഉള്ളവർക്കു മാത്രം ആണ് ഹൃദയവികാരങ്ങളും മനസിലാവുള്ളൂ അല്ലാത്തവർ എല്ലാം വെറും നെഗറ്റീവുകളാണ്,’ ഒരു ആരാധിക പങ്കുവെച്ച വാക്കുകളിങ്ങനെ.
content highlight: kalidas-jayaram-couldnt-control-his-tears