മലയാളി പ്രേക്ഷകരുടെ മനസ്സിൽ എല്ലാകാലത്തും നിലനിൽക്കുന്ന ഒരു നടി തന്നെയാണ് നയൻതാര മലയാള സിനിമയിൽ നിന്നും നയൻതാര തുടങ്ങിയ ജൈത്രയാത്ര ഇന്ന് ബോളിവുഡിൽ വരെ എത്തി നിൽക്കുകയാണ്. ഷാറൂഖാൻ നായകനായി എത്തിയ ജവാൻ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമ ലോകത്തേക്ക് താരം എത്തിയത് ഈ ചിത്രം വലിയ വിജയം നേടുകയും ചെയ്തു ഇപ്പോൾ നയൻതാരയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ ചിത്രങ്ങൾ ആരാണ് പങ്കുവെച്ചത് എന്നതും ശ്രദ്ധ നേടുന്നു.
നടിയും അവതാരികയുമായ പേളി മാണിയാണ് നയൻതാരക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് ഇതൊരു വലിയ സർപ്രൈസ് ആയിപ്പോയി എന്നാണ് പലരും പറയുന്നത് പേളിയുടെ മക്കളായ നിതാരെയും നിലയും എടുത്തുകൊണ്ടു നിൽക്കുന്ന നയൻതാരയുടെ ചിത്രങ്ങൾ വളരെ വേഗമാണ് ശ്രദ്ധ നേടുന്നത് ഈ ചിത്രങ്ങൾക്ക് താഴെ പലരും കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട് ഉടനെ തന്നെ നയൻതാരക്കൊപ്പം ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കാമല്ലോ എന്നാണ് ചിലർ കമന്റ് ചെയ്യുന്നത് അതേസമയം നയൻതാരക്കൊപ്പം ഉള്ള നിങ്ങളുടെ സംസാരം കേൾക്കാൻ കാത്തിരിക്കുന്നു എന്ന് മറ്റുചിലർ കമന്റ് ചെയ്യുന്നു
ശരിക്കും ഇതൊരു വലിയ സർപ്രൈസ് തന്നെ ആയിപ്പോയി എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത് ഈ സർപ്രൈസ് ഞങ്ങളെ ഞെട്ടിക്കും എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു നിരവധി ആളുകളാണ് ഇപ്പോൾ ഈ ചിത്രങ്ങൾക്ക് മികച്ച കമന്റുകളും ആയിരംഗത്ത് വരുന്നത് അതേസമയം നയൻതാര എടുത്ത് നിൽക്കുമ്പോൾ ഇളയമകളിൽ നിതാര കരയുന്നതായി കാണാൻ സാധിക്കുന്നുണ്ട് ആരെടുത്താലും നിതാര കരയും എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് വേറൊരാൾ പറയുന്നത് ലേഡീസ് സൂപ്പർസ്റ്റാർ ആണ് എടുത്തിരിക്കുന്നത് എന്ന് അവർക്ക് അറിയില്ലല്ലോ എന്നാണ്.
story highlight; pearly maney and nayanthara