Movie News

‘ഒരുമ്പെട്ടവൻ’ ഉടൻ തിയേറ്ററിൽ പ്രദർശനത്തിന് എത്തും – orumbettavan to release soon

ചിത്രം ജനുവരി 3ന് പ്രദർശനത്തിന് എത്തും

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആൻ്റണി, ഡയാന ഹമീദ്, ബേബി കാശ്മീർ എന്നിവരുൾപ്പെടെയുള്ള ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു വരാനിരിക്കുന്ന ചിത്രമാണ് സുജീഷ് ദക്ഷിണകാശിയും ഹരിനാരായണൻ കെ.എം.യും ചേർന്ന് സംവിധാനം ചെയ്ത ഒരുമ്പെട്ടവൻ. ചിത്രം ജനുവരി 3ന് പ്രദർശനത്തിന് എത്തും.

സുധീഷ്, ഐ എം വിജയൻ, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. അന്തരിച്ച ഇതിഹാസ നടൻ മാമുക്കോയയുടെ മകൻ നിസാർ ഈ ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നു.

ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണ കാശി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. കെ എൽ എം സുവർദ്ധൻ,അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. ഗായകർ-വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ എന്നിവരാണ് ഗായകർ. ഗോപിനാഥൻ പാഞ്ഞാൾ, സുജീഷ് ദക്ഷിണ കാശി എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് അച്ചു വിജയൻ ആണ്.

STORY HIGHLIGHT: orumbettavan to release soon